»   » കോടികള്‍ പ്രശ്‌നമല്ല, ചെയ്യുന്നത് ബ്രഹ്മാണ്ഡ സിനിമയായിരിക്കണം

കോടികള്‍ പ്രശ്‌നമല്ല, ചെയ്യുന്നത് ബ്രഹ്മാണ്ഡ സിനിമയായിരിക്കണം

Posted By: Nirmal
Subscribe to Filmibeat Malayalam

ബാഹുബലിയിലൂടെ എസ്.എ. രാജമൗലി പുലിയാണെന്നു തെളിയിച്ചതോടെ തെന്നിന്ത്യന്‍ സിനിമ മുഴുവന്‍ ബ്രഹ്മാണ്ഡ സിനിമകള്‍ക്കു പിന്നാലെ പോകുകയാണ്. തെലുങ്ക്, തമിഴ്, മലയാളം സിനിമകളാണ് പുത്തന്‍ പരീക്ഷണങ്ങള്‍ക്കായി കോടികള്‍ മുതലറിക്കാന്‍ തയാറായി നില്‍ക്കുന്നത്.

രാജമൗലിയുടെ വന്‍വിജയം ഏറെ വിറളിപിടിപ്പിച്ചിരിക്കുന്നത് സംവിധായകന്‍ ഷങ്കറിനെയാണ്. കാരണം അദ്ദേഹമാണ് ഇങ്ങനെ കോടികള്‍ കൊണ്ട് കളിക്കാറുണ്ടായിരുന്നത്. രജനീകാന്തിനെയും വിക്രമിനെയുമൊക്കെ നായകരാക്കി കോടികള്‍ മുതല്‍മുടക്കില്‍ പുത്തന്‍സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താറുള്ളത് അദ്ദേഹമായിരുന്നു. എന്നാല്‍ അതുക്കുംമുകളിലാണ് രാജമൗലി കളിച്ചിരിക്കുന്നത്.

അതോടെ അതിലും വലിയൊരു ചിത്രമൊരുക്കാനുള്ള ശ്രമത്തിലാണ് ഷങ്കര്‍. പുതിയ ചിത്രത്തില്‍ രജനീകാന്ത്, വിക്രം എന്നിവര്‍ക്കൊപ്പം ആര്‍ണോള്‍ഡ് ഷ്വാര്‍സനേഗറെയും കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണ് ഷങ്കര്‍. അവസാന ചിത്രമായ ഐയുടെ കസറ്റ് പ്രകാശനത്തിന് ആര്‍ണോള്‍ഡ് വന്നിരുന്നു. ആ ബന്ധം കൊണ്ട് പുതിയ ചിത്രത്തില്‍ അഭിനയിപ്പിക്കാനുള്ള ശ്രമമാണു നടത്തുന്നത്.

big-budjet-2

കമല്‍ഹാസന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിവച്ച മരുതനായകം എന്ന ചിത്രം വീണ്ടും കൊണ്ടുവരാനുള്ള ശ്രമവും ആരംഭിച്ചു. നൂറു കോടി രൂപയ്ക്കു മുകളിലെങ്കിലും നിര്‍മാണ ചെലവു വരുന്ന ചിത്രമാണിത്. സാമ്പത്തിക പ്രശ്‌നം തന്നെയായിരുന്നു കമലിനും ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പണമിറക്കാന്‍ പല നിര്‍മാണ കമ്പനികളും തയാറായിട്ടുണ്ട്.

മലയാളത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകരാക്കിയുള്ള രണ്ടു ചിത്രങ്ങളാണ് വീണ്ടും ചര്‍ച്ചയില്‍ സജീവമായിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാരും മോഹന്‍ലാലിനെ നായകനാക്കി രണ്ടാമൂഴവും. രണ്ടു ചിത്രങ്ങള്‍ക്കും കോടികള്‍ ചെലവു വരുമെങ്കിലും അതിനും പണമിറക്കാന്‍ വിദേശ മലയാളികള്‍ തയാറായിട്ടുണ്ട്.

എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ ആയിരിക്കും രണ്ടാംമൂഴം ചെയ്യുക. മഹാഭാരതത്തെ അടിസ്ഥാനമാക്കിയാണ് ഇതൊരുക്കുന്നത്. അതേപോലെ ലാലിനെ നായകനാക്കി സി.വി. ബാലകൃഷ്ണന്റെ കാമമോഹിതം എന്ന വന്‍ ബജറ്റഅ ചിത്രവും ഒരുങ്ങുന്നുണ്ട്. കുഞ്ഞാലിമരയ്ക്കാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ ചിത്രമായിരിക്കും.

English summary
Indian movie makers making big budjet movies after the success of Baahubali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam