twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ധ്യാനിന്റെ വീമ്പുപറച്ചിലിനെതിരെ ഇരകൾ‌ക്ക് സംസാരിക്കാനുള്ള സമയമാണിത്'; വിമർശനവുമായി എൻ.എസ് മാധവൻ!

    |

    സമൂഹത്തിൽ വലിയ കോളിളക്കങ്ങളും മാറ്റങ്ങളും സൃഷ്ടിച്ച മൂവ്മെന്റാണ് മീ ടൂ. ഒരു സ്ത്രീ തനിക്ക് നേരെ നടന്ന സെക്ഷ്വൽ അബ്യൂസിനെ കുറിച്ച് തുറന്ന് പറയുന്നതിനെയാണ് മീ ടൂവെന്ന് പറയുന്നത്. അത് ചിലപ്പോൾ അബ്യൂസ് നടന്ന ഉടനെയോ അല്ലെങ്കിൽ കുറെ കാലങ്ങൾക്ക് ശേഷമോ ആയിരിക്കും തുറന്ന് പറച്ചിൽ നടത്തുന്നത്.

    തനിക്ക് നേരിട്ട അബ്യൂസിനെ കുറിച്ച് സൊസൈറ്റിയോട് തുറന്ന് പറയാൻ മാനസികമായും ശാരീരികമായും തയ്യാറാകുന്ന സമയത്തായിരിക്കും ഈ തുറന്നു പറച്ചിൽ നടത്തുക.

    'എന്തിനാണ് എല്ലാവരിൽ നിന്നും വാങ്ങി കൂട്ടുന്നത്?'; റോബിനെ ഇടിച്ച ശേഷം ലക്ഷ്മിപ്രിയ പൊട്ടികരഞ്ഞതിന് പിന്നിൽ!'എന്തിനാണ് എല്ലാവരിൽ നിന്നും വാങ്ങി കൂട്ടുന്നത്?'; റോബിനെ ഇടിച്ച ശേഷം ലക്ഷ്മിപ്രിയ പൊട്ടികരഞ്ഞതിന് പിന്നിൽ!

    ഇത്തരം തുറന്ന് പറച്ചിലുകൾ സ്ത്രീകൾ നടത്തുമ്പോൾ പതിവായി വിമർശിക്കപ്പെടുകയാണ് ചെയ്യാറുള്ളത്. 'ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല...? ആ പുരുഷനോടുള്ള ദേഷ്യം തീർക്കാനുള്ള നാടകമാണ്...!' തുടങ്ങിയ വിമർശനങ്ങളാണ് പരാതി പറഞ്ഞ സ്ത്രീക്കെതിരെ കേൾക്കാറുള്ളത്.

    അടുത്തിടെ മീടുവിനെ പരിഹസിച്ച് സംസാരിച്ച നടൻ വിനായകന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. ഇപ്പോൾ‌ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ മീ ടൂവിനെ കളിയാക്കി നടത്തിയ പരാമർശങ്ങളാണ് ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നത്.

    'വെറുമൊരു ഭാര്യറോൾ മാത്രമല്ല ‌ചെയ്യുന്നത്, സിനിമയിലെ സൗഹൃദം സംയുക്ത വർമയോട്'; കലാഭവൻ നവാസും ഭാര്യയും!'വെറുമൊരു ഭാര്യറോൾ മാത്രമല്ല ‌ചെയ്യുന്നത്, സിനിമയിലെ സൗഹൃദം സംയുക്ത വർമയോട്'; കലാഭവൻ നവാസും ഭാര്യയും!

    ധ്യാനിന്റെ വിവാദ പരാമർശം

    നേരത്തെ മീടു മൂവെമെന്റ് ഉണ്ടായിരുന്നെങ്കിൽ അത് തനിക്കെതിരെയും ഉണ്ടാകുമായിരുന്നെന്നാണ് അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്.

    ഇതിനെതിരെ സോഷ്യൽമീഡിയയിൽ നിന്നടക്കം നിരവധി പേരാണ് വിമർശനങ്ങളുമായി എത്തുന്നത്. കൂടാതെ എഴുത്തുകാരൻ എൻ.എസ് മാധവനും ധ്യാനിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.

    കാലത്താൽ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കിൽ ധ്യാനിന് തെറ്റിയെന്നും ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകൾക്ക് സംസാരിക്കാനുള്ള സമയമാണിതെന്നുമായിരുന്നു എൻ.എസ് മാധവന്റെ ട്വീറ്റ്.

    സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ധ്യാനിന്റെ അഭിപ്രായ പ്രകടനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

    വീമ്പുപറച്ചിലിനെതിരെ ഇരകൾ‌ക്ക് സംസാരിക്കാം

    'പണ്ടൊക്കെ മീടൂ ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ട്. ഇപ്പോൾ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മീടൂ ഇപ്പോഴല്ലേ വന്നെ. എൻറെ മീടൂവൊക്കെ പത്ത്, പന്ത്രണ്ട് വർഷം മുമ്പാണ്.'

    'അല്ലെങ്കിൽ ഒരു 14, 15 വർഷം എന്നെ കാണാൻ പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നതും ട്രന്റായതും' എന്നായിരുന്നു ധ്യാൻ പുതിയ സിനിമയുടെ പ്രോമഷന് വേണ്ടി നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

    ഉടൽ സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു ധ്യാൻ അഭിമുഖം നൽകിയത്. ധ്യാൻ ശ്രീനിവാസന് പുറ‌മെ ഇന്ദ്രൻസാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു ഫാമിലി ഡ്രാമയാണ് ഉടൽ.

    മീടുവിനെ പരിഹസിക്കുന്ന ആണുങ്ങൾ

    ഇന്ദ്രൻസ് വീണ്ടും നെഗറ്റീവ് റോളിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഉടലിന്. മെയ് 20ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമിച്ചിരിക്കുന്നത്.

    രതീഷ് രഘുനാഥനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

    പൊതുവെ അഭിമുഖങ്ങളിലെല്ലാം നർമ്മം കലർത്തി സംസാരിക്കുന്ന വ്യക്തിയാണ് ധ്യാൻ. അതിനാൽ അഭിമുഖം കുറച്ച് കൂടി ആസ്വദ്യകരമായിക്കോട്ടെ എന്ന് കരുതിയാവണം തമാശ രൂപേണ ഇത്തരമൊരു പരാമർശം ധ്യാൻ നടത്തിയത് എന്നാണ് നടനെ അനുകൂലിക്കുന്നവർ സോഷ്യൽമീഡിയയിൽ കുറിച്ചത്.

    കളി കാര്യമാകുമ്പോൾ

    പ്രസ്സ്മീറ്റിൽ മീടൂവിനെ കുറിച്ച് ചോദ്യം ചോദിച്ച ഒരു മാധ്യമ പ്രവർത്തകന്റെ സെക്‌സ് ലൈഫിനെ കുറിച്ചും അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ ജേർണലിസ്റ്റിനെ ചൂണ്ടിക്കാണിച്ച് തനിക്ക് ഈ പെണ്ണുമായി സെക്‌സ് ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ താൻ ചോദിക്കുമെന്നും അതാണ് കൺസെന്റ് എന്നുമാണ് ഒരുത്തീയുടെ പ്രമോഷനിടെ വിനായകൻ പറഞ്ഞത്.

    മീടൂ വിനെ കുറിച്ചും വിനായകൻ കൺസെന്റെന്ന് പറഞ്ഞ് നടത്തിയ വ്യാഖ്യാനത്തിലും സ്ത്രീവിരുദ്ധത പറയുന്ന ഒരു പുരുഷനയെ കാണാൻ സാധിക്കൂവെന്നാണ് വിമർശിച്ചവർ പറഞ്ഞത്.

    അതേ പ്രസ്മീറ്റിൽ പങ്കെടുത്ത നടി നവ്യാ നായർ പോലും വിനായകനെതിരെ രം​ഗത്തെത്തിയിരുന്നു.

    Read more about: dhyan sreenivasan
    English summary
    Indian writer N. S. Madhavan social media post about Dhyan Sreenivasan's metoo comment
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X