For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തില്‍ ഷോര്‍ട്ട് ഫിലിം മല്‍സരം സംഘടിപ്പിക്കുന്നു!!

  By Midhun
  |

  രാജ്യത്തെ യുവപ്രതിഭകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്തു ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡ് ദേശീയ തലത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഇന്‍ഡിവുഡിന്റെ സുപ്രധാന വിഭാഗമായ ഇന്‍ഡിവുഡ് ടാലെന്റ്‌റ് ഹണ്ടാണ് മത്സരം നടത്തുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ നാലു വരെ ഹൈദരാബാദില്‍ നടക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിനോട് അനുബന്ധിച്ചായിരിക്കും മല്‍സരം നടക്കുക.

  വിവാദങ്ങള്‍ക്ക് വിട! നടി ശ്വേതാ ബസുവിന്റെ നിശ്ചയം കഴിഞ്ഞു! വരന്‍ യുവ സംവിധായകന്‍!!

  വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ്, ആകര്‍ഷകമായ സമ്മാനങ്ങള്‍, കൂടാതെ സിനിമയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരവും നല്‍കുമെന്ന് ഇന്‍ഡിവുഡിന്റെ സിഓഓ ആന്‍സണ്‍ ഐജെ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഇന്‍ഡിവുഡ് ടാലെന്റ്‌റ് ഹണ്ട് 2017 ന് മികച്ച പ്രതികരണമായിരുന്നു് ലഭിച്ചിരുന്നത്. പതിനായിരത്തോളം അപേക്ഷകളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള തിരഞ്ഞെടുത്ത മൂവായിരത്തോളം പ്രതിഭകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ഈ വര്‍ഷം സംഗീതം, അഭിനയം, സംവിധാനം, നൃത്തം, ആങ്കറിങ്, ഫോട്ടോഗ്രഫി തുടങ്ങി ഇരുപത്തിയേഴോളം രംഗങ്ങളില്‍ കഴിവുതെളിയിക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക -http://www.indywoodtalenthunt.com/

  indiwood talent hunt

  സിനിമ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടെകിലും തൊഴില്‍ സാധ്യത ഒരുപാടുള്ള സാങ്കേതിക രംഗത്തേക്ക് യുവാക്കള്‍ കടന്നു വരുന്നില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ചൂണ്ടിക്കാട്ടി. സിനിമ വ്യവസായത്തില്‍ ഒരുപാട് പ്രതിഭകളെ ആവശ്യമുണ്ടെങ്കിലും യഥാര്‍ത്ഥ പ്രതിഭകളെ കണ്ടെത്തുന്നത് എളുപ്പമല്ല. സിനിമ വ്യവസായത്തിന് ആവശ്യമായ കഴിവുള്ള പ്രതിഭകളെ നല്‍കാന്‍ ഇന്‍ഡിവുഡ് ടാലെന്റ്‌റ് ഹണ്ടിന് കഴിയും. ടാലെന്റ്‌റ് ഹണ്ടിലൂടെ തിരഞ്ഞെടുത്ത പ്രതിഭകള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പു വരുത്തും, കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് അധ്യക്ഷന്‍ സാരാ ഗോവിന്ദ് അഭിപ്രായപ്പെട്ടു. ഫിലിം ചേംബറിന്റെ അധ്യക്ഷനായി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ സാരാ ഗോവിന്ദനെ ചടങ്ങില്‍ ഇന്‍ഡിവുഡ് പ്രതിനിധികള്‍ ആദരിച്ചു.

  indiwood talent hunt

  രാജ്യത്ത് ഒരുപാടു പ്രതിഭകള്‍ ഉണ്ടെകിലും അവരുടെ സര്‍ഗ്ഗ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുയോജ്യമായ വേദികള്‍ കുറവാണ്. ഇന്‍ഡിവുഡ് ടാലെന്റ്‌റ് ഹണ്ട് ഇതിനുള്ള പരിഹാരമാകുമെന്ന് കന്നഡ നടിയും മോഡലുമായ ഐശ്വര്യ പ്രസാദ് പറഞ്ഞു. ഏരീസ് ഗ്രൂപ്പിന്റെ മാധ്യമ മേധാവിയും ഇന്‍ഡിവുഡ് ടിവിയുടെ പ്രോഗ്രാമിങ് ഹെഡുമായ മുകേഷ് എം നായര്‍, കന്നഡ സംവിധായകനും കലാ സംവിധായകനും കൂടിയായ കൗഷിക്ക് ബി എസ്, സ്റ്റാര്‍ ബുക്ക് മീഡിയ സിഇഓ ഗോളകൃഷ്ണ, കന്നഡ നടിയും മോഡലുമായ ഖുഷി ഷെട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര മാധ്യമ,വിനോദ കമ്പനിയായ സ്റ്റാര്‍ ബുക്ക് മീഡിയ പ്രൈവറ്റ് ലിമിറ്റഡും ഇന്‍ഡിവുഡ് ടാലെന്റ്‌റ് ഹണ്ടുമായി സഹകരിക്കുന്നുണ്ട്.

  കടൈകുട്ടി സിങ്കമായി കാര്‍ത്തിയുടെ പുതിയ അവതാരം! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

  റിലീസിങ്ങിനൊരുങ്ങി ടൊവിനോ ചിത്രം മറഡോണ! പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

  Read more about: short film cinema സിനിമ
  English summary
  indiwood talent hunt short film competition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X