»   »  ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ യുദ്ധ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കേരളത്തില്‍, എവിടെയാണെന്ന് ഊഹിക്കാമോ?

ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ യുദ്ധ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കേരളത്തില്‍, എവിടെയാണെന്ന് ഊഹിക്കാമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഒരു ബിഗ് പ്രോജക്ടാണിത്. ഉത്തരേന്ത്യയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.

എന്നാല്‍ ചിത്രത്തിന്റെ യുദ്ധ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് കേരളത്തിലാകും. പെരുമ്പാവൂരില്‍ ചിത്രത്തിന്റെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കാനുള്ള സെറ്റിടും. പഞ്ചാബ്, രാജസ്ഥാന്‍, ഉഗാണ്ട, കാശ്മീര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.


1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

1971 ലെ ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടില്‍ ഒരുക്കിയ ചിത്രത്തിന്റെ മുന്‍ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ചിത്രം എന്നാണ് അറിയുന്നത്.


കഥാപാത്രങ്ങള്‍

തെലുങ്കില്‍ നിന്ന് അല്ലു സിരീഷ്, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ്, നിക്കി ഗല്‍റാണി, പത്മരാജ് രതീഷ്, പ്രതീപ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിര്‍മ്മാണം

റെഡ് റോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ധാര്‍ത്ഥ് വിപിനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


ഛായാഗ്രാഹണം

സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.


English summary
Indo-Pak war scenes of '1971 Beyond Borders' are shot at this land in Perumbavoor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam