12 വർഷത്തിനു ശേഷം ഇന്ദ്രജ മലയാളത്തിൽ!! ''ട്വൽത്ത് സി''.. പൂജ ചിത്രങ്ങൾ കാണാം...

ഇന്ദ്രജ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ട്വൽത്ത് സിയുടെ പൂജ എറണാകുളത്ത് കഴിഞ്ഞു. പ്രേക്ഷകരുടെ പ്രിയ താരം ഇന്ദ്രജ 12 വർഷത്തിനു ശേഷം മലയാളത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജയെ കൂടാതെ അഭിജിത്ത്, ബാലാജി, യുവശ്രീ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

12 മ

അനില്‍ നെടുമങ്ങാട്, അക്ഷത്ത് സിംഗ്, പ്രകാശ് മേനോന്‍, സിബി തോമസ്സ്, മഹേഷ്, സുധീപ്, സന്തോഷ് കുറുപ്പ്, നവനീത്, അശ്വിന്‍, കാവ്യ ഷെട്ടി, റോണ, ശിഖ, ശ്രുതി തുടങ്ങിയവര്‍ക്കൊപ്പം മധുപാല്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി തുടങ്ങിയവരും പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ട്വൽത്ത് സി പറയുന്നത്. ആശ പൈ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിക്കുന്നത്. പതിവ് അമ്മ- മക്കൾ ബന്ധത്തിൽ നിന്നും വ്യത്യസ്തമായൊരു കഥയാണിത്.

12 c 2

വൈറ്റ് മാജിക് ഫിലിംസിന്റെ സഹകരണത്തോടെ ഫിലിം മേക്കേഴ്‌സ് ക്ലബ്ബിന്റെ ബാനറില്‍ മഹേഷ് എച്ച്‌ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ലോകനാഥന്‍ എസ് ആണ്. ട്വൽത്ത് സിയുടെ തിരക്കഥ,സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് രാജേഷ് തില്ലങ്കേരിയാണ്. ബി കെ ഹരിനാരായണന്‍,മധു വാസുദേവന്‍,തുമ്ബൂര്‍ സുബ്രഹ്മണ്യന്‍,ജോയ് തമലം എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.

12 c3

കഥ,ക്രിയേറ്റീവ് ഡയറക്ടർ-ഉണ്ണി കെ ആർ,പ്രൊഡക്ഷൻ കൺട്രോളർ-സുനിത് ശങ്കർ,കല-രാജീവ് കോവിലകം,കൊറിയോഗ്രാഫി സജ്‌ന നജാം .മേക്കപ്പ്-റോണി എ വെള്ളത്തൂവൽ,വസ്ത്രാലങ്കാരംസുഹസിർ,പരസ്യക്കല-ഓൾഡ് മോക്സ്,എഡിറ്റർ-അനന്തു എസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അജയ് ചന്ദ്രിക,അനൂപ് വാസുദേവ്. പിആർ ഒ- എ എസ് ദിനേശ്.

12 c 4

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X