For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല! 6 വര്‍ഷത്തിന് ശേഷം രജിസ്റ്റര്‍ ചെയ്തുവെന്ന് ഇന്ദ്രജ!

  |

  മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നായികമാരിലൊരാളാണ് ഇന്ദ്രജ. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായി ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അവര്‍. അന്യഭാഷാ താരമായിരുന്നിട്ട് കൂടി ശക്തമായ പിന്തുണയാണ് താരത്തിന് മലയാളികള്‍ നല്‍കിയത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പവുമൊക്കെയായി താരമെത്തിയപ്പോള്‍ ആരാധകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. വെള്ളാരം കണ്ണുകളുമായെത്തിയ നായികയെ മലയാളം ചേര്‍ത്തുപിടിക്കുകയായിരുന്നു.

  സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ഈ താരവും ഇടക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും താരത്തെക്കുറിച്ച് ആരാധകര്‍ തിരക്കിയിരുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടയിരുന്നത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി ഇന്ദ്രജ തന്നെ തന്റെ തിരിച്ചുവരവിനെക്കുറിച്ച് പ്രഖ്യാപിക്കുകയായിരുന്നു. 14 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് താരമെത്തുന്നത്. തിരിച്ചുവരവിനിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം അടുത്തിടെ എത്തിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  തിരിച്ചുവരവിനെക്കുറിച്ച്

  തിരിച്ചുവരവിനെക്കുറിച്ച്

  തിരിച്ചുവരവ് പ്ലാന്‍ ചെയ്തതൊന്നുമല്ല, അതങ്ങ് സംഭവിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം മകളുണ്ടായി. അവളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. ഇപ്പോള്‍ അവള്‍ക്ക് 11 വയസ്സായി. അമ്മ വേഷത്തിലൂടെയാണ് തിരിച്ചെത്തുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ചും സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ചുമൊക്കെ പറയുന്ന സിനിമയാണ്. മികച്ച കഥാപാത്രത്തെയാണ് തനിക്ക് ലഭിച്ചത്. തെലുങ്കിലും ഇടവേളയായിരുന്നു. എന്നാല്‍ 2 വര്‍ഷം മുന്‍പ് താന്‍ അത് അവസാനിപ്പിച്ചിരുന്നുവെന്ന് താരം പറയുന്നു. തമിഴിലും തിരിച്ചുവരവ് നടത്തുന്നുണ്ട്.

  മലയാള സിനിമയിലെ മാറ്റം

  മലയാള സിനിമയിലെ മാറ്റം

  14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ദ്രജ. ഒരുപാട് മാറ്റങ്ങള്‍ ഈ മേഖലയിലും സംഭവിച്ചിട്ടുണ്ട്. പുതുമുഖങ്ങളായ നിരവധി പേര്‍ അരങ്ങേറി. അത്തരത്തില്‍ നിരവധി മാറ്റങ്ങളുണ്ട്. സിനിമയില്‍ നിന്നും മാറി നിന്ന സമയത്തും താന്‍ മലയാള ചിത്രങ്ങള്‍ കാണാറുണ്ടായിരുന്നുവെന്ന് താരം പറയുന്നു. സിനിമയ്ക്ക് മാത്രമേ ഇപ്പോള്‍ താന്‍ ഡേറ്റ് നല്‍കുന്നുള്ളൂവെന്നും സീരിയലിന്റെ സമയവും ഷെഡ്യൂളുമൊക്കെ ബുദ്ധിമുട്ടാണെന്നും താരം പറയുന്നു.

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച്

  പ്രണയിച്ച് വിവാഹിതരായവരാണ് ഇന്ദ്രജയും അബസ്‌റും. ഈ ബന്ധത്തോട് വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. 6 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു. വീട്ടുകാര്‍ ഈ ബന്ധത്തെക്കുറിച്ച് മനസ്സിലാക്കി അതിന് സമ്മതിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അത് സാധ്യമാവാതെ വന്നപ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്ന് താരം പറയുന്നു. തിരക്കഥാകൃത്തും നടനുമാണ് അബ്‌സര്‍. ഈ മേഖലയെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു.

  പലിശക്കാരനായി മമ്മൂട്ടി അജയ് വാസുദേവിനൊപ്പം ഷൈലോക്കില്‍! താരനിരയില്‍ മീനയും രാജ് കിരണും!

  ഒരൊറ്റ നിബന്ധന

  ഒരൊറ്റ നിബന്ധന

  വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തനിക്ക് ഒരൊറ്റ നിബന്ധയേ ഉണ്ടായിരുന്നുള്ളൂ. മദ്യപിക്കരുത്. പുകവലിക്കരുത്, അങ്ങനെയുള്ള ആളായിരുന്നു അബ്‌സര്‍. ഇതൊക്കെ ഓക്കേ ആയപ്പോഴാണ് ഇത് ലോക്ക് ചെയ്യാനായി മനസ്സ് പറഞ്ഞത്. അത് പോലെ തന്നെ താന്‍ വെജ് ആണ്. വിവാഹം കഴിഞ്ഞപ്പോള്‍ ഒരു കരാര്‍ വെച്ചിരുന്നു, നോണ്‍ വെജ് വീട്ടില്‍ പാചകം ചെയ്യില്ല. പുറമേ നിന്ന് കഴിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും പറഞ്ഞിരുന്നു. അതോടെ എല്ലാവരും ഹാപ്പിയായി. ഷൂട്ടിംഗിന് പോവുമ്പോള്‍ മോളുടെ കാര്യത്തെക്കുറിച്ചോര്‍ത്തായിരുന്നു ടെന്‍ഷന്‍. ആറാം ക്ലാസുകാരിയായ മകളും തിരിച്ചുവരവിന് ശക്തമായ പിന്തുണയാണ് നല്‍കിയത്.

  മസിലുണ്ടെന്ന് കരുതി ഷോ കാണിക്കാന്‍ നില്‍ക്കല്ലേ? വിമര്‍ശനത്തിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി?

  English summary
  Indraja talking about her marriage.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X