മമ്മൂട്ടി അന്ന് കേസ് വാദിച്ചോ? ക്രോണിക് ബാച്ചിലറിന് ശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലെന്ന് ഇന്ദ്രജ!

മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് ഇന്ദ്രജ. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുകാലത്ത് നിറഞ്ഞുനിന്ന താരം കൂടിയാണ് ഇവര്‍. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ നായികയ്ക്ക് ലഭിച്ചിരുന്നു. തെലുങ്കില്‍ നിന്നുമെത്തിയ താരത്തിന് ശക്തമായ പിന്തുണയായിരുന്നു മലയാളത്തില്‍ നിന്നും ലഭിച്ചത്. സിനിമയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 12സി എന്ന ചിത്രത്തിലൂടെ തിരിച്ചുവരികയാണെന്ന കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത് താരം തന്നെയായിരുന്നു.

സിനിമയിലില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. ഇന്‍സ്റ്റഗ്രാമിലെ ഒരു ഫോട്ടോ കണ്ടാണ് 12സി സംവിധായകന്‍ തന്നെ വിളിച്ചതെന്നും താരം പറയുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്. പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. വ്യക്തി ജീവിതവും പ്രൊഫഷണല്‍ ജീവിതവും വിജയകരമായി കൊണ്ടുപോകുന്നയാളാണ് താനെത്തുന്നത്. സംവിധായകരുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള അഭിനയമികവാണ് പുതുതലമുറ പുറത്തെടുക്കുന്നത്. അത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ സന്തോഷവതിയാണ് താരം. മമ്മൂട്ടി തനിക്ക് വേണ്ടി കേസ് വാദിച്ചുവെന്ന തരത്തില്‍ പ്രചരിച്ച കിംവദന്തിയെക്കുറിച്ചും ഇന്ദ്രജ തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

 മമ്മൂട്ടി കേസ് വാദിച്ചു?

മമ്മൂട്ടി കേസ് വാദിച്ചു?

വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്കെത്തിയത്. വില്ലത്തരത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. വില്ലനായി തുടങ്ങി പിന്നീട് മലയാളത്തിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു അദ്ദേഹം. സ്വീകാര്യതയുടെ കാര്യത്തിലും പിന്തുണയിലുമെല്ലാം ഏറെ മുന്നിലാണ് അദ്ദേഹം. നടി ഇന്ദ്രജയ്ക്ക് വേണ്ടി മമ്മൂട്ടി കേസ് വാദിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും വക്കീലായ അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ഈ സംഭവം വൈറലായി മാറിയത്.

സൗന്ദര്യപ്പിണക്കം പോലുമുണ്ടാവാറില്ല

സൗന്ദര്യപ്പിണക്കം പോലുമുണ്ടാവാറില്ല

സ്വത്ത് സംബന്ധമായ കേസാണ് അദ്ദേഹം വാദിച്ചതെന്നും ഇന്ദ്രജയുടെ സ്വത്തുക്കള്‍ വീട്ടുകാര്‍ അപഹരിച്ചുവെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്തരത്തിലൊരു സംഭവവും നടന്നിട്ടില്ലെന്നും ആ വാര്‍ത്ത സത്യമല്ലെന്നുമാണ് ഇന്ദ്രജ പറയുന്നത്. തന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മരിച്ചിരുന്നുവെന്നും അച്ഛന്‍ തങ്ങളുടെ കൂടെയാണെന്നും താരം പറയുന്നു. സഹോദരിമാര്‍ വിവാഹിതരായി വേറെ സ്ഥലങ്ങളിലാണ്. തങ്ങള്‍ക്കിടയില്‍ ഇതുവരെ ഒരു സൗന്ദര്യപ്പിണക്കം പോലുമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

മമ്മൂട്ടിയെ കണ്ടിട്ടില്ല

മമ്മൂട്ടിയെ കണ്ടിട്ടില്ല

ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയ്ക്ക് ശേഷം താന്‍ മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയ ഫേക്ക് ന്യൂസിലൂടെയാണെങ്കിലും പലരും കന്നെ വീണ്ടും ഓര്‍ത്തുവല്ലോയെന്നാണ് കരുതുന്നതെന്നും താരം പറയുന്നു. മമ്മൂട്ടിയുടെ നായികയായാണ് താന്‍ സിനിമയില്‍ അരങ്ങേറിയതെന്നും താരം പറയുന്നു. നിരവധി അവസരങ്ങളായിരുന്നു ഇതിന് പിന്നാലെയായി തന്നെ തേടിയെത്തിയതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിനൊപ്പവും അഭിനയിച്ചു

മോഹന്‍ലാലിനൊപ്പവും അഭിനയിച്ചു

മമ്മൂട്ടിക്കൊപ്പം മാത്രമല്ല മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരവും ഇന്ദ്രജയ്ക്ക് ലഭിച്ചിരുന്നു. സിബി മലയില്‍ നേരിട്ടാണ് ഉസ്താദിലേക്ക് വിളിച്ചതെന്നും താരം പറയുന്നു. മോഹന്‍ലാലിനൊപ്പമുള്ള ഗാനമായ നാടോടി പൂന്തിങ്കള്‍ ചിത്രീകരിച്ചതൊക്കെ താനിപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്നും താരം പറയുന്നു. സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി തുടങ്ങിയവര്‍ക്കൊപ്പവും താനഭിയിച്ചിരുന്നുവെന്നും ഇന്ദ്രജ ഓര്‍ത്തെടുക്കുന്നു.

ക്രോണിക് ബാച്ചിലറിലെ കഥാപാത്രം

ക്രോണിക് ബാച്ചിലറിലെ കഥാപാത്രം

സിദ്ദിഖ് സംവിദാനം ചെയ്ത ക്രോണിക് ബാച്ചിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഭവാനി എന്ന കഥാപാത്രത്തെയായിരുന്നു ഇന്ദ്രജ അവതരിപ്പിച്ചത്. എല്ലാത്തിനേയും പകയോടെയും സംശയത്തോടെയും കാണുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു. ഭവാനി എന്ന് വിളിച്ച് പലരും ഇപ്പോഴും തന്നെ പരിചയപ്പെടാന്‍ വരാറുണ്ടെന്നും താരം പറയുന്നു. മറ്റ് ചില താരങ്ങളൊക്കെ ഭവാനിയെ അവതരിപ്പിക്കാനായി എത്തിയിരുന്നുവെങ്കിലും ഒന്നോ രണ്ടോ ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചുപോവുകയായിരുന്നുവെന്നും താരം പറയുന്നു.

വിവാഹത്തിന് ശേഷമുള്ള ഇടവേള

വിവാഹത്തിന് ശേഷമുള്ള ഇടവേള

മയിലാട്ടവും ബെന്‍ ജോണ്‍സണുമായിരുന്നു ഒടുവിലായി താനഭിനയിച്ച സിനിമകളെന്നും താരം പറയുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണോ എന്ന കാര്യത്തെക്കുറുച്ച് മാത്രമായിരുന്നു ആ സമയത്ത് ചിന്തിച്ചിരുന്നത്. ബിസിനസ് മാനായ മുഹമ്മദ് അബാസാറാണ് താരത്തെ ജീവിതസഖിയാക്കിയത്. ഇടയ്ക്ക് അദ്ദേഹം തമിഴ് സിനിമകളില്‍ ്ഭിനയിക്കാറുണ്ട്. മകള്‍ വലുതായപ്പോഴാണ് താനും വീണ്ടും ്ഭിനയിച്ച് തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞത്.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X