twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുപ്രിയയുടെ പിന്തുണയോടെ പൃഥ്വി സംവിധായകനായി! ഇന്ദ്രജിത്തിന്റെ സിനിമ എന്നെത്തുമെന്ന് പൂര്‍ണ്ണിമ

    |

    ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലുമൊരു സ്ത്രീ സാന്നിധ്യമുണ്ടെന്ന മുന്‍പാരോ പറഞ്ഞിരുന്നു. ഈ ചൊല്ലിനെ അന്വര്‍ത്ഥമാക്കി മുന്നേറുന്ന താരങ്ങള്‍ ഏറെയാണ്. സിനിമയിലുള്ളവരും സിനിമയ്ക്ക് പുറത്തുനിന്ന് ജീവിതപങ്കാളിയെ കണ്ടെത്തിയവരുമൊക്കെ ഈ വഴിയെയാണ് സഞ്ചരിക്കുന്നത്. മലയാള സിനിമയുടെ പ്രധാനപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. വില്ലനായും നായകനായുമൊക്കെ നിറഞ്ഞുനിന്നിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആക്ഷനും ഡയലോഗും മാനറിസങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ഭാവിയില്‍ തന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ കാത്തിരിക്കുമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

    അച്ഛനും അമ്മയ്ക്കും പിന്നാലെയായി ആദ്യം സിനിമയിലേക്കെത്തിയത് ഇന്ദ്രജിത്തായിരുന്നു. വില്ലത്തരത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഇടയ്ക്ക് സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചിരുന്നതെങ്കിലും ആ ചട്ടക്കൂടില്‍ നിന്നും പുറത്ത് കടക്കാന്‍ താരപുത്രന് കഴിഞ്ഞിരുന്നു. സഹനയാകനില്‍ നിന്നും നായകനിലേക്കുള്ള പ്രമോഷനായിരുന്നു പിന്നീട് നടന്നത്. ഇന്നിപ്പോള്‍ മിക്ക സിനിമകളിലും സുപ്രധാനമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അഭിനയത്തിന് പുറമെ പാട്ടിലും മികവുണ്ടെന്നും ഇന്ദ്രജിത്ത് തെളിയിച്ചിരുന്നു. ഇന്ദ്രജിത്തിന് പിന്നാലെയായി സിനിമയിലേക്കെത്തിയ പൃഥ്വിരാജ് ആദ്യ സംവിധാനവുമായി എത്തിയപ്പോള്‍ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ചേട്ടനും നല്‍കിയത്. പൃഥ്വിരാജിന്റെ സിനിമ വന്നതോടെയാണ് പല താരങ്ങളും സംവിധാന മോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ സിനിമയെക്കുറിച്ചുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

    താരപുത്രന്‍മാരുടെ സിനിമാപ്രവേശം

    താരപുത്രന്‍മാരുടെ സിനിമാപ്രവേശം

    അച്ഛനും അമ്മയും സഞ്ചരിച്ച വഴി പിന്തുടരാനായി താല്‍പര്യം പ്രകടിപ്പിച്ചവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. നന്ദനത്തിലൂടെ പൃഥ്വിരാജ് നായകനായും ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെ വില്ലനായും ഇന്ദ്രജിത്തും അവതരിച്ചപ്പോള്‍ മികച്ച പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല ഇവര്‍ക്ക് ലഭിച്ചത്. നിലപാടുകള്‍ വ്യക്തമാക്കുന്നതുമായി ബന്ധപ്പെട്ട് പൃഥ്വിയെ അഹങ്കാരിയായി മുദ്ര കുത്തുകയും സംവിധാനത്തെക്കുറിച്ചും നിര്‍മ്മാണത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞപ്പോള്‍ അധികപ്രസംഗമായുമാണ് അന്ന് വിലയിരുത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് അത് ചെയ്ത് കാണിച്ചതോടെ വിമര്‍ശകര്‍ മൗനം പാലിക്കുകയായിരുന്നു.

    ഇന്ദ്രജിത്തിനെക്കുറിച്ച് പൃഥ്വി പറഞ്ഞത്

    ഇന്ദ്രജിത്തിനെക്കുറിച്ച് പൃഥ്വി പറഞ്ഞത്

    സഹോദരന്‍ എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍. സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊക്കെ വിലയിരുത്താറും അഭിപ്രായം പറയാറുമുണ്ട്. ഇരുവര്‍ക്കും ഒരുമിച്ച് അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. മലയാള സിനിമ വേണ്ടത്ര ഉപയോഗപ്പെടുത്താതിരുന്ന അഭിനേതാക്കളിലൊരാളാണ് ഇന്ദ്രജിത്തെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫര്‍ ചിത്രീകരണത്തിനിടയില്‍ ഒരിക്കല്‍പ്പോലും റീടേക്ക് പറയാനോ, എന്താണ് ചെയ്തതെന്ന് ചോദിക്കാനോ ഉള്ള അവസരം പോലും അദ്ദേഹം നല്‍കിയില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു.

    സംവിധാന മോഹമുണ്ട്

    സംവിധാന മോഹമുണ്ട്

    പൃഥ്വിരാജിന് പിന്നാലെയായി ഇന്ദ്രജിത്തും സംവിധായകനായി എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. അടുത്തിടെയും ഈ ചോദ്യം ഉയര്‍ന്നുവന്നിരുന്നു. സംവിധാനം ചെയ്യണമെന്നാഗ്രഹമുണ്ടെന്നും അധികം വൈകാതെ അത് സംഭവിക്കുമെന്നുമായിരുന്നു അന്ന് ഇന്ദ്രജിത്ത് പറഞ്ഞത്. നിലവിലെ തിരക്കുകള്‍ മാറ്റിവെച്ചതിന് ശേഷമാണ് സ്വന്തം സിനിമയിലേക്ക് കടക്കുന്നതെന്നും സംവിധദാനവും നിര്‍മ്മാണവുമൊക്കെ മനസ്സിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    പൂര്‍ണ്ണിമയുടെ ചോദ്യം

    പൂര്‍ണ്ണിമയുടെ ചോദ്യം

    പൂര്‍ണ്ണിമയായിരുന്നു ഇന്ദ്രജിത്തിനോട് സംവിധാന മോഹത്തെക്കുറിച്ച് ചോദിച്ചത്. സ്വകാര്യ എഫ് എം സ്റ്റേഷനായിരുന്നു ഈ ദൗത്യം താരത്തെ ഏല്‍പ്പിച്ചത്. നിരവധി പേരെ ഇന്റര്‍വ്യൂ ചെയ്്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇന്ദ്രനൊപ്പമെന്ന് പൂര്‍ണ്ണിമ പറഞ്ഞിരുന്നു. ഈ രക്തത്തില്‍ തനിക്ക് പങ്കില്ലെന്നും ഇവര്‍ എഴുതിത്തയ്യാറാക്കിയ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും താരപത്‌നി പറഞ്ഞിരുന്നു. പൂര്‍ണ്ണിമയായിരുന്നു സംവിധാനത്തെക്കുറിച്ചുള്ള ചോദ്യവും ചോദിച്ചത്.

    വൈറസിലൂടെ പൂര്‍ണ്ണിമ എത്തുന്നു

    വൈറസിലൂടെ പൂര്‍ണ്ണിമ എത്തുന്നു

    വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പൂര്‍ണ്ണിമ. ആഷിഖ് അബു ചിത്രമായ വൈറസിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. വിവാഹത്തെത്തുടര്‍ന്നായിരുന്നു സിനിമയില്‍ നിന്നും ഇടവേള എടുത്തത്. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്നും ഇത്തരമൊരു വരവിനെക്കുറിച്ച് നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നുവെന്നും ഇപ്പോള്‍ ഈ സിനിമയോട് നോ പറഞ്ഞാല്‍ പിന്നീട് ഖേദിക്കേണ്ടി വരുമെന്ന് അറിയാമെന്നും താരം പറഞ്ഞിരുന്നു. വൈറസിന് പിന്നാലെ രാജീവ് രവി ചിത്രമായ തുറമുഖത്തിലും പൂര്‍ണ്ണിമ അഭിനയിക്കുന്നുണ്ട്.

    ഒരുമിച്ചുള്ള സിനിമ

    ഒരുമിച്ചുള്ള സിനിമ

    എന്നായിരിക്കും ഇന്ദ്രനൊപ്പമുള്ള സിനിമയെന്ന ചോദ്യവും ഉയര്‍ന്നുവന്നിരുന്നു. മികച്ച കഥാപാത്രത്തിലൂടെയുള്ള വരവിനിടയില്‍ ഇങ്ങനെയൊരു ചോദ്യത്തെക്കുറിച്ച് പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു പൂര്‍ണ്ണിമ പറഞ്ഞത്. വൈറസിലും തുറമുഖത്തിലും ഇന്ദ്രനുമുണ്ടെങ്കിലും കോംപിനേഷന്‍ സീനുകളില്ലായിരുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു. അഭിനേതാവെന്ന നിലയില്‍ തന്നെ രേഖപ്പെടുത്തിയ ഇന്ദ്രജിത്ത് സംവിധായകനായും തിളങ്ങുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

    അടുത്ത തലമുറയും സിനിമയില്‍

    അടുത്ത തലമുറയും സിനിമയില്‍

    ഇന്ദ്രജിത്തും പൃഥ്വിരാജും മാത്രമല്ല ഇവരുടെ മക്കളും സിനിമയില്‍ അരങ്ങേറിയിരുന്നു. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഇതിനോടകം തന്നെ സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. നച്ചുവെന്ന നക്ഷത്ര അഭിനയത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ പാട്ടിലായിരുന്നു പാത്തൂട്ടിക്ക് താല്‍പര്യം. അലംകൃതയുടെ സിനിമാപ്രവേശനത്തിനായാണ് ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത്. അല്ലിയും കൂടി എത്തിയാല്‍ എല്ലാവരുമായെന്നായിരുന്നു ആരാധകരും പറഞ്ഞത്.

    English summary
    Indrajith about directing a movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X