വലിയ ബുദ്ധിമുട്ടുകളില്ലാതിരുന്നത് അച്ഛന്‍ അന്ന് അങ്ങനെ ജീവിച്ചതുകൊണ്ടാണെന്ന് ഇന്ദ്രജിത്ത്!!
എവിടെ പോയാലും അച്ഛന്റെ ഓര്‍മ്മകള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. അച്ഛന്‍ പകര്‍ന്ന് തന്ന അറിവാണ് ഇന്ന് ഞങ്ങളെ ഈ നിലയില്‍ എത്തിച്ചതെന്ന് രണ്ടു പേരും അവാര്‍ഡ് വേദികളില്‍ പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും സുകുമാരന്റെ കരുതലിന്റെയും സ്‌നേഹത്തെ കുറിച്ചും മകന്‍ ഇന്ദ്രജിത്ത് തുറന്ന് പറയുന്നു. കപ്പ ടിവിയുടെ ഹാപ്പിനസ് പ്രൊജക്ടില്‍ അതിഥിയായി എത്തിയതായിരുന്നു താരം.
അച്ഛന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഇന്ദ്രജിത്ത് പറയുന്നു. അത് സിനിമയിലേക്കായാലും ജീവിതത്തിലേക്കായാലും. എന്നെ സംബന്ധിച്ച് എന്ത് സംശയം തീര്‍ക്കാനും അച്ഛന്‍ മതിയായിരുന്നു. അത്രമാത്രം അറിവുണ്ടായിരുന്നു അച്ഛന്. ഒത്തിരി പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. വീടിന്റെ മൂന്ന് റൂമുകളിലായാണ് അച്ഛന്‍ പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത്.

ഏതു വിഷയത്തെ കുറിച്ച് ചോദിച്ചാലും അച്ഛന് അറിയാമായിരുന്നു. ഞങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുക മാത്രമല്ല, ഞങ്ങള്‍ക്കൊപ്പം കളിക്കാനും കൂടും. വളരെ ലളിത ജീവിതം നയിക്കാനായിരുന്നു അച്ഛനിഷ്ടം. എവിടേക്കാണെങ്കിലും അംബാസിഡര്‍ കാറിലാണ് പോകുന്നത്. ഒരു ഹവായി ചെരുപ്പുമിടും. ഈ ഹവായി ചെരുപ്പൊന്ന് മാറ്റി കൂടെ എന്ന് ഞങ്ങള്‍ ചോദിക്കാറുണ്ട്. അപ്പോള്‍ അച്ഛന്റെ മറുപടി ഇങ്ങനെയാകും.
ഹാ..മതിയെടോ.. നാളെ നിങ്ങള്‍ വാങ്ങിച്ചിട്ടോ. അച്ഛന്‍ ആ സമയത്ത് ഇതുപോലെ ജീവിച്ചതുകൊണ്ടാകാം അച്ഛന്റെ മരണ ശേഷം അമ്മയും ഞാനും പൃഥ്വിരാജും വലിയ ബുദ്ധിമുട്ടുകളില്ലാതെ ജീവിച്ച് പോകുന്നത്. മലപ്പുറത്തെ എടപ്പാളിലാണ് അച്ഛന്റെ നാട്. ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. കോളേജില്‍ പഠിപ്പിക്കുന്ന സമയത്താണ് അച്ഛന്‍ സിനിമയില്‍ എത്തുന്നത്. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് അച്ഛന്‍ എല്‍എല്‍ബിയുമെടുത്തു. ഒരുപാട് പഠിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.


Click it and Unblock the Notifications