തിരക്കുകള്‍ക്കിടയിലും യാത്രയ്ക്കായി സമയമുണ്ട്! അടുത്ത ട്രിപ് യൂറോപ്പിലേക്കെന്ന് ഇന്ദ്രജിത്ത്
വ്യത്യസ്തമായ സിനിമകളുമായിന മുന്നേറുകയാണ് ഇന്ദ്രജിത്ത്. വല്ലത്തരത്തിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് സ്വഭാവ നടനായും നായകനായും തിളങ്ങുകയായിരുന്നു അദ്ദേഹം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളുമായാണ് ഓരോ തവണയും ഈ താരമെത്താറുള്ളത്. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. സിനിമാതിരക്കുകള്‍ക്കിടയിലും യാത്രയ്ക്കായി സമയം കണ്ടെത്തുന്നുണ്ട് അദ്ദേഹം. യാത്ര ചെയ്യാനുള്ള സമയവും താന്‍ കണ്ടെത്താറുണ്ടെന്നും കുടുംബത്തോടൊപ്പം യൂറോപ് ട്രിപ്പ് പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ആഹായിലൂടെയാണ് ആദ്യമായി ഒരു സ്‌പോര്‍ട്‌സ് ചിത്രത്തിന്റെ ഭാഗമാവുന്നത്. സിനിമ സ്വീകരിക്കുമ്പോള്‍ത്തന്നെ തന്നെ ത്രസിപ്പിച്ച കാര്യമാണിത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ശാരീരികമായ തയ്യാറെടുപ്പുകളും താന്‍ നടത്താറുണ്ടെന്നും അദ്ദേഹം പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പ്, രാജീവ് രവിയുടെ തുറമുഖം തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.

കുറുപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താനെത്തുന്നതെന്നും 20 ദിവസത്തെ ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയാക്കിയെന്നും താരം പറയുന്നു. അടുത്ത ഷെഡ്യൂളില്‍ ദുല്‍ഖറിനൊപ്പമാണ് അഭിനയിക്കേണ്ടത്. കുറച്ച് സീനുകളേയുള്ളൂവെന്നും കുറുപ്പിന്റെ മരണ ശേഷമാണ് അന്വേഷണം തുടങ്ങുന്നതെന്നും താരം പറയുന്നു. രാജീവ് രവി ചിത്രമായ തുറമുഖത്തിലെ അനുഭവവും വ്യത്യസ്തമായിരുന്നു. കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമൊക്കെ കൃത്യമായ ബോധ്യമുള്ള സംവിധായകനാണ് അദ്ദേഹം.


Click it and Unblock the Notifications











