»   » ഇതുവരെ ചെയ്തതില്‍ വെച്ച് മികച്ച കഥാപാത്രങ്ങളിലൊന്ന്.. ഇന്ദ്രജിത്തിന് പ്രതീക്ഷകളേറെയാണ്!

ഇതുവരെ ചെയ്തതില്‍ വെച്ച് മികച്ച കഥാപാത്രങ്ങളിലൊന്ന്.. ഇന്ദ്രജിത്തിന് പ്രതീക്ഷകളേറെയാണ്!

Posted By:
Subscribe to Filmibeat Malayalam

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ച കാര്‍ത്തിക് നരേന്റെ അടുത്ത ചിത്രത്തില്‍ അരവിന്ദ് സാമിക്കൊപ്പം ഇന്ദ്രജിത്തും വേഷമിടുന്നു. കാര്‍ത്തിക്കിന്റെ അടുത്ത ചിത്രത്തില്‍ താനുണ്ടെന്നുല്ല വിവരം ഫേസ് ബുക്ക് പേജിലൂടെ ഇന്ദ്രജിത്ത് തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ താരം പങ്കുവെച്ചിട്ടുണ്ട്.

നരഗസൂരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തന്റെ കഥാപാത്രം ഏറെ പ്രത്യേകതയുള്ളതാണെന്നും താരം പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ ഭാഗങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും താരം പറയുന്നു. കാര്‍ത്തിക്ക് നേരനും സംഘത്തിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം.

Indrajith

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടുമൊരു തമിഴ് ചിത്രത്തില്‍ വേഷമിട്ടത്. ഇതുവരെയുള്ള കരിയറില്‍ അവതരിപ്പിച്ചിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തനാണ് ലക്ഷ്മണ്‍. അരവിന്ദ് സാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍, ആത്മിക തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു ടീം എന്ന നിലയിൽ ഞങ്ങളുടെ കഴിവിന്റെ പരമാധവി ചെയ്തിട്ടുണ്ട്. നഗരസൂരൻ നിങ്ങൾ ഇഷ്ടപ്പെടുംമെന്നും ഇന്ദ്രജിത്ത് കുറിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

English summary
Indrajith about his new film Nagarasooran.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam