»   » ഒരുപാട് നാളായുള്ള പൃഥ്വിരാജിന്റെ ആഗ്രഹം, ഇപ്പോള്‍ ഇന്ദ്രജിത്തിന് സഫലമാകുന്നു!!

ഒരുപാട് നാളായുള്ള പൃഥ്വിരാജിന്റെ ആഗ്രഹം, ഇപ്പോള്‍ ഇന്ദ്രജിത്തിന് സഫലമാകുന്നു!!

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന്റെ ഏറെ നാളത്തെ ആഗ്രഹമാണ് മഞ്ജു വാര്യര്‍ക്കൊപ്പം ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണം എന്നത്. പല ആവര്‍ത്തി പൃഥ്വി ആ ആഗ്രഹം വെളിപ്പെടുത്തി. പലപ്പോഴും അവസരം അരികിലൂടെ വന്നങ്ങ് പോയി.

ഏറെ ശ്രമിച്ചിട്ടും പൃഥ്വിയ്ക്ക് കിട്ടാത്ത ആ അവസരം ഇപ്പോള്‍ ഇന്ദ്രജിത്തിനെ തേടിയെത്തിയിരിക്കുകയാണ്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ട എന്ന ചിത്രത്തില്‍ മഞ്ജുവിനൊപ്പം പ്രധാന്യമുള്ള വേഷത്തില്‍ ഇന്ദ്രനുമുണ്ട്.

ഒരുപാട് നാളായുള്ള പൃഥ്വിരാജിന്റെ ആഗ്രഹം, ഇപ്പോള്‍ ഇന്ദ്രജിത്തിന് സഫലമാകുന്നു!!

സിനിമയില്‍ വന്നതുമുതല്‍ പൃഥ്വി പറയുന്ന ആഗ്രഹമാണ് മഞ്ജുവിനൊപ്പം അഭിനയിക്കണമെന്ന്. ഒരു പക്ഷെ മഞ്ജുവിന്റെ തിരിച്ചുവരവില്‍ ഏറെ സന്തോഷിച്ച സെലിബ്രിട്ടികളില്‍ ഒരാള്‍ പൃഥ്വിയായിരിക്കും.

ഒരുപാട് നാളായുള്ള പൃഥ്വിരാജിന്റെ ആഗ്രഹം, ഇപ്പോള്‍ ഇന്ദ്രജിത്തിന് സഫലമാകുന്നു!!

പൃഥ്വിയും മഞ്ജുവും ഒന്നിയ്ക്കുന്നതായി മുമ്പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പൃഥ്വിയും മഞ്ജുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു എന്ന് കേട്ടു. എന്നാല്‍ പിന്നീട് രഞ്ജിത്ത് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

ഒരുപാട് നാളായുള്ള പൃഥ്വിരാജിന്റെ ആഗ്രഹം, ഇപ്പോള്‍ ഇന്ദ്രജിത്തിന് സഫലമാകുന്നു!!

പൃഥ്വി ഏറെ നാളായി ആഗ്രഹിച്ചു നടന്ന അവസരമാണ് ഇപ്പോള്‍ ജ്യേഷ്ടന്‍ ഇന്ദ്രജിത്തിന് കിട്ടിയിരിയ്ക്കുന്നത്

ഒരുപാട് നാളായുള്ള പൃഥ്വിരാജിന്റെ ആഗ്രഹം, ഇപ്പോള്‍ ഇന്ദ്രജിത്തിന് സഫലമാകുന്നു!!

ജയസൂര്യയെ ആയിരുന്നു നേരത്തെ ഇന്ദ്രജിത്ത് അവതരിപ്പിയ്ക്കുന്ന ഈ വേഷത്തിന് വേണ്ടി പരിഗണിച്ചത്. എന്നാല്‍ ജയസൂര്യ പിന്മാറിയ സാഹചര്യത്തിലാണ് പകരക്കാരനായി ഇന്ദ്രജിത്ത് എത്തിയത്.

ഒരുപാട് നാളായുള്ള പൃഥ്വിരാജിന്റെ ആഗ്രഹം, ഇപ്പോള്‍ ഇന്ദ്രജിത്തിന് സഫലമാകുന്നു!!

രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ഫിസിയോളജിക്കല്‍ ത്രില്ലറാണ് വേട്ട. ഐപിഎസ് ശ്രീബാലയായി മഞ്ജു എത്തുന്ന ചിത്രത്തില്‍ എസിപി സിലിക്‌സ് എബ്രഹാമായിട്ടാണ് ഇന്ദ്രജിത്ത് വേഷമിടുന്നത്.

ഒരുപാട് നാളായുള്ള പൃഥ്വിരാജിന്റെ ആഗ്രഹം, ഇപ്പോള്‍ ഇന്ദ്രജിത്തിന് സഫലമാകുന്നു!!

കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. മെല്‍വിന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇവരെ കൂടാതെ ഭാമ, വിജയരാഘവന്‍, പ്രേം പ്രകാശ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

English summary
Indrajith, the super-talented young actor of M'town has managed to achieve what his younger brother Prithviraj couldn't. Yes, Indrajith is all set to share the screen with Manju Warrier, who is the favourite actress of Prithviraj.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam