നിക്കറിട്ട് സ്‌കൂള്‍ കുട്ടികളായി എത്തി ചാക്കോച്ചന്റെയും ഇന്ദ്രജിത്തിന്റെയും 'വെറൈറ്റി' ആശംസ
സിനിമാക്കാര്‍ എന്തിനും വ്യത്യസ്തത പരീക്ഷിക്കുന്നവരാണ്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പുതിയ വഴികള്‍ കണ്ടെത്തും. അങ്ങനെയിതാ ആരാധകര്‍ക്ക് മുന്നില്‍ വെറൈറ്റിയായ ഒരു ആശംസയുമായി ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും.
ഇന്നലെ (ജൂണ്‍ 6) പുതിയ അധ്യായന വര്‍ഷം ആരാഭിച്ചു. കരഞ്ഞും ചിരിച്ചും പുതിയ പ്രതീക്ഷകളോടെ കുട്ടികള്‍ സ്‌കൂളുകളിലെത്തി. പുതിയ അധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയുമായി എത്തിയതാണ് ചാക്കോച്ചനു ഇന്ദ്രജിത്തും.

മുറിയന്‍ ട്രൗസറിട്ട് ടൈ കെട്ടി സോക്‌സും ഷൂസും ധരിച്ച് സ്‌കൂള്‍ കുട്ടികളുടെ വേഷത്തിലാണ് ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും കുട്ടികള്‍ക്ക് പുതിയ അധ്യായന വര്‍ഷ ആശംസകുളുമായി എത്തിയത്.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ചിത്രം. പൂര്‍ണിമ ഇന്ദ്രജിത്ത്, സൗബിന്‍ ഷഹീര്‍ എന്നിവരും ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് എന്ന ചിത്രത്തിലെ രംഗമാണിത്.
കസിന്‍സ് ചിത്രത്തിന് പുറമെ പോപ്പിന്‍സ്, ഫോര്‍ ഫ്രഡ്‌സ്, ത്രീ കിങ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, വേട്ട തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ ചാക്കോച്ചനും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. നിപ്പ പനിയെ ആസ്പദമാക്കി ഒരുക്കിയ വൈറസാണ് ഇരുവരും ഒന്നിച്ചെത്തിയ ഒടുവിലത്തെ ചിത്രം.


Click it and Unblock the Notifications











