സുപ്പുവിന് ആശംസയുമായി പൂര്‍ണിമയും ഇന്ദ്രജിത്തും! ഒപ്പം നിന്ന് കേക്ക് മുറിപ്പിച്ച് പൃഥ്വിരാജും!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരന്റെ പ്രവചനം പോലെ തന്നെ അദ്ദേഹത്തിന്റെ മക്കളുടെ ഡേറ്റിനായി സിനിമാലോകം കാത്തിരിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴത്തേത്. തന്റെ മക്കളുടെ സിനിമാപ്രവേശനത്തെക്കുറിച്ച് സുകുമാരന്‍ മുന്‍പ് പ്രവചിച്ചിരുന്നു. ത് കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും അത് തന്നെ സംഭവിക്കുകയായിരുന്നു പിന്നീട്. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു ഇന്ദ്രജിത്ത്. തുടക്കത്തിലെ തന്നെ നായകനാവാനുള്ള അവസരമായിരുന്നു പൃഥ്വിരാജിന് ലഭിച്ചത്.

സംവിധാനവും സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുമായി സജീവമാണ് പൃഥ്വിരാജിന്റേത്. വ്യക്തി ജീവിതത്തിലും സിനിമയിലെ കാര്യങ്ങളിലും ശക്തമായ പിന്തുണയുമായി പൃഥ്വിക്കൊപ്പം സുപ്രിയ മേനോനുണ്ട്. അഭിനേത്രിയല്ലെങ്കില്‍ക്കൂടിയും സുപ്രിയയും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. പൃഥ്വിരാജിന്റെ ഭാര്യയുടെയും മകളുടെയുമെല്ലാം കാര്യങ്ങളും അറിയുന്നതിനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ജൂലൈ 31ന് പിറന്നാളാഘോഷിക്കുകയാണ് സുപ്രിയ മേനോന്‍.

നീ കൂടെയുണ്ടെങ്കില്‍ യുദ്ധം പോലും താന്‍ അതിജീവിക്കുമെന്ന് പറഞ്ഞ് പ്രിയതമയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് പൃഥ്വിരാജ് എത്തിയത്. സുപ്രിയയുടെ ക്യൂട്ട് ചിത്രവും പൃഥ്വി പങ്കുവെച്ചിരുന്നു. മല്ലിക സുകുമാരനായിരുന്നു പിന്നീട് ആശംസയുമായെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട സുപ്പുവിന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും.

Poornima

സഹോദരിയായാണ് സുപ്രിയയെ കാണുന്നതെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇടയ്ക്ക് ഇന്ദ്രജിത്തിനും പൂര്‍ണിമയും അരികിലേക്ക് സുപ്രിയയും അല്ലിയും എത്താറുണ്ട്. ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിന് പിന്നാലെയായി ഇന്ദ്രജിത്തിനേയും കുടുംബത്തേയും കാണാനായി പൃഥ്വിയും കുടുംബവും എത്തിയിരുന്നു. ഇന്ദ്രജിത്തിന്റെ മക്കളായ പാത്തുവും നച്ചുവുമായും സൗഹൃദത്തിലാണ് സുപ്രിയ. നച്ചുവിന്റെ കേക്ക് മേക്കിംഗിനെക്കുറിച്ച് പറഞ്ഞ് ഇടയ്ക്ക് സുപ്രിയ എത്തിയിരുന്നു.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

സുപ്രിയയെ ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോയായിരുന്നു ഇന്ദ്രജിത്ത് പോസ്റ്റ് ചെയ്തത്. ചിത്രവും പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സുപ്പുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയായിരുന്നു പൂര്‍ണിമ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരെല്ലാം പോസ്റ്റിന് കീഴില്‍ കമന്റുകളുമായും എത്താറുണ്ട്. പൃഥ്വിരാജിനൊപ്പം കേക്ക് മുറിച്ച് പിറന്നാളാഘോഷിക്കുന്ന സുപ്രിയയുടെ ചിത്രവും ഇടയ്ക്ക് പുറത്തുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X