ഇന്ദ്രജിത്തിനൊപ്പം യുവതാരനിരയുമായി ആഹാ! താരങ്ങളെ പരിചയപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍!
നവാഗതനായ ബിബിന്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ആഹാ. ഇന്ദ്രജിത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ടോബിത് ചിറയയാത്താണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. വടംവലി പ്രമേയമാക്കി സ്‌പോര്‍ട്‌സ് ജോണറിലാണ് ചിത്രം ഒരുക്കുന്നത്.
അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹണിബീ, പ്രേതം2 തുടങ്ങിയ സിനിമകളിലൂടെയാണ് അമിത് ചക്കാലക്കല്‍ ശ്രദ്ധേയനായത്. രണം, ധ്രുവങ്കള്‍ 16, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അശ്വിന്‍ കുമാര്‍.

തരംഗം, ജെല്ലിക്കെട്ട് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയാണ് ശാന്തി ബാലചന്ദ്രന്‍. ഈ താരത്തോടൊപ്പം മറ്റൊരു പുതുമുഖ നായിക കൂടി ചേരുന്നുണ്ട്. സാസാ പ്രൊഡക്ഷന്‍സിന്‍രെ ബാനറില്‍ പ്രം എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ ബാലചന്ദ്രനാണ് ഛായാഗ്രാഹണം. സയനോര ഫിലിപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജുബിത് നമ്രേടത്തും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങളൊരുക്കുന്നത്.


Click it and Unblock the Notifications