ആരും അറിയാക്കഥകള്‍ ഇനി അരങ്ങുവാഴും! ദുൽഖറിനോടൊപ്പം ഇന്ദ്രജിത്ത് ഇങ്ങനെയാണ്..
കഴിഞ്ഞ 34 കൊല്ലമായി കേരളം തികയുന്ന പിടികിട്ടാപ്പുളള സുകുമാര കുറുപ്പിന്റെ ജീവിതം സിനിമയാകുകയാണ്. സുകുമാര കുറുപ്പായി ദുൽഖർ സൽമാൻ എത്തുമ്പോൾ, ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ എത്തുന്നു ഇന്ദ്രജിത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തിൽ എത്തുന്നത്.

ആരും അറിയാക്കഥകൾ ഇനിയും വാഴും എന്ന ക്യാപ്ഷനോട് കൂടിയാണ് ഇന്ദ്രജിത്തിന്റെ ക്യാരക്ടറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്ത പുറത്തിറങ്ങിയിരുന്നു. ഒരു രാത്രി തിരുത്തിയ ആയൂസ്സിന്റെ ചിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സംഗീതം സുഷിന്‍ ശ്യാം. വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചേറിയ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖറും സണ്ണിവെയിനും ഒരുമുച്ചെത്തുന്നത്.


Click it and Unblock the Notifications











