വട്ടോളിക്ക് ശേഷം ഇന്ദ്രജിത്ത് വീണ്ടും അച്ചനാകുന്നു
കൊച്ചി: ഫാദര്‍ വിന്‍സെന്റ് വട്ടോളിയെ ഓര്‍ക്കുന്നുണ്ടോ. കുമരംകരി പള്ളിയിലെ കൊച്ചച്ചന്‍. എങ്ങനെ മറക്കും അല്ലേ.ആമേന്‍ എന്ന ലിജോ ജോസ് ചിത്രത്തിലൂടെയാണ് ഫാദര്‍ വിന്‍സെന്റ് വട്ടോളിയെ മലയാളിക്ക് പരിചയപ്പെട്ടത്. വിന്‍സെന്റ് വട്ടോളി എന്ന കഥാപാത്രത്തെ വെളളിത്തിരയില്‍ അതിമനോഹരമായി അവതരിപ്പിച്ചതാകട്ടെ ഇന്ദ്രജിത്ത്. വട്ടോളിയെ പ്രേക്ഷകര്‍ക്ക് അത്രയേറെ ഇഷ്ടമായിരുന്നു.വട്ടോളിയ്ക്ക് ശേഷം ഇതാ വീണ്ടുമൊരു അച്ചന്‍ വേഷം കൂടി ഇന്ദ്രജിത്തിനെ തേടിയെത്തിയിരിയ്ക്കുന്നു.
ലിജോ ജോസ് പെള്ളിശ്ശേരി തന്നെ സംവിധാനം ചെയ്യുന്ന ആന്റി ക്രൈസ്റ്റിലാണ് ഇന്ദ്രജിത്ത് വീണ്ടും പള്ളിയിലച്ചനാകുന്നത്. എന്നാല്‍ ഫാദര്‍ വിന്‍സന്റ് വട്ടോളിയെപ്പോലൊരു കഥാപാത്രയല്ല താന്‍ അവതരിപ്പിയ്ക്കുന്നതെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. ഹോറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവതാര നിരയിലെ ശ്രദ്ധേയര്‍ അഭിനയിക്കുന്നു.

പ്രമേയത്തില്‍ ഏറെ വൈവിധ്യം പുലര്‍ത്തുന്ന ഒന്നായിരിയ്ക്കും ആന്റിക്രൈസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവിഷ്‌ക്കരണ ശൈലികൊണ്ട് ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ചിത്രമായിരുന്നു ലിജോയുടെ ആമേന്‍. പുതിയ ചിത്രത്തിലാകട്ടെ ഒരു യുവാതര നിര തന്നെയുണ്ട്. ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ നായകന്‍മാര്‍. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഇത് വരെയും തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications











