മുരളി ഗോപിയുടെ അടുത്ത അഡാറ് സിനിമ വരുന്നു! ഇത്തവണ നായകന്‍ ഇന്ദ്രജിത്ത്, പേരിലും വ്യത്യസ്തയുണ്ട്!!
അനിയന്‍ പൃഥ്വിരാജിനെ പോലെ ചോക്ലേറ്റ്, ആക്ഷന്‍ ഹീറോ വേഷങ്ങള്‍ കാര്യമായി ചെയ്യാറില്ലെങ്കിലും ഇന്ദ്രജിത്ത് നായകനായും വില്ലനായും തകര്‍ത്തഭിനയിക്കുന്ന താരമാണ്. ഇന്ദ്രജിത്ത് നായകനായി അഭിനയിച്ച മോഹന്‍ലാല്‍ എന്ന സിനിമയാണ് അടുത്തിടെ റിലീസിനെത്തിയ സിനിമ. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു സിനിമ കൂടി വരാന്‍ പോവുകയാണ്. താക്കോല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മുരളി ഗോപിയുമുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന സിനിമയാണിത്...

താക്കോല്‍
ഇന്ദ്രജിത്ത് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് താക്കോല്‍. കിരണ്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മുരളി ഗോപിയും അഭിനയിക്കുന്നുണ്ട്. കിരണ്‍ പ്രഭാകര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും. സിനിമയില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. സംവിധായകനായ ഷാജി കൈലസാണ് സിനിമ നിര്‍മ്മിക്കുന്നത്. ഒരു മാസം മുന്‍പ് പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇക്കാര്യം ഇന്ദ്രജിത്താണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
ഇന്ദ്രജിത്ത് പറയുന്നതിങ്ങനെ...
താക്കോല്‍ എന്ന എന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ആമേന്‍ എന്ന സിനിമയ്ക്ക് ശേഷം ഈ സിനിമയിലൂടെ വീണ്ടുമൊരു പള്ളിയിലച്ചന്റെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നത്. ഫാദര്‍ ആംബ്രോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗോവയില്‍ നിന്നും ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് വേണ്ടി 40 ദിവസത്തോളം ഇവിടെ കാണുമെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടാണ് താക്കേലിന്റെ ചിത്രീകരണം ആരംഭിച്ച കാര്യം ഇന്ദ്രജിത്ത് പറഞ്ഞിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാവുമെന്നാണ് താരം പറയുന്നത്.

മറ്റ് വിശേഷങ്ങള്‍...
ഏത് ഗണത്തില്‍ നിര്‍മ്മിക്കുന്ന സിനിമയാണെന്നോ തുടങ്ങി താക്കോലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഇന്ദ്രജിത്തിനും മുരളി ഗോപിയ്ക്കുമൊപ്പം ഇനിയ, ലക്ഷ്മി ഗോപാലസ്വാമി, രഞ്ജി പണിക്കര്‍, നെടുമുടി വേണു, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. സിനിമയ്ക്ക് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത് റസൂല്‍ പൂക്കുട്ടിയാണെന്നുള്ളതാണ് മറ്റൊരു കാര്യം. ചിത്രീകരണം ആരംഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ദ്രജിത്തിന്റെ സിനിമകള്‍
കഴിഞ്ഞ ആഴ്ച റിലീസിനെത്തിയ മോഹന്‍ലാല്‍ ആയിരുന്നു ഇന്ദ്രജിത്ത് നായകനായി അഭിനയിച്ച പുതിയ ചിത്രം. സിനിമ മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെക്കുന്നത്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരഗാസുരന്‍ എന്ന തമിഴ് സിനിമയിലും ഇന്ദ്രജിത്ത് അഭിനയിക്കുന്നുണ്ട്. സിനിമയിലൂടെ ഇന്ദ്രജിത്ത് വീണ്ടും പോലീസ് വേഷത്തിലാണ് പ്രത്യഷപ്പെടുന്നത്. അരവിന്ദ് സ്വാമി, ശ്രിയ ശരണ്‍, തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും സിനിമയുടെ റിലീസ് എന്നാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല...


Click it and Unblock the Notifications











