ഭാമയുടെയും ഇന്ദ്രജിത്തിന്റെയും ആഫ്രിക്കന്‍ ജീവിതം

By Aswathi

ഭാമയെ ഇന്ദ്രജിത്ത് ചതിച്ചെന്നോ? കേള്‍ക്കുന്നതിന് മുമ്പ് വാളെടുക്കല്ലേ. ഭാമയും ഇന്ദ്രജിത്തും താരജോഡികളാകുന്ന പുതിയ ചിത്രത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. 'നാക്കു പെന്റ നാക്കു ടക്ക' എന്ന വ്യത്യസ്തമായ പേരു നല്‍കി നേരത്തെ തന്നെ വാര്‍ത്തകളിലിടം പിടിച്ച ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസായി. ട്രെയിലറില്‍ ഭാമ വല്ലാതെ സങ്കടപ്പെട്ടിരിക്കുകയാണ്!.

ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന മലയാളിയാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിയ്ക്കുന്ന കഥാപാത്രം. അമേരിക്കയില്‍ പോകാന്‍ ഒരുപാട് ആഗ്രഹിച്ചു നടക്കുന്ന പെണ്‍കുട്ടിയായ ശുഭ (ഭാമ)യെയാണ് വിനയ് (ഇന്ദ്രജിത്ത്) വിവാഹം കഴിക്കുന്നത്. പെണ്‍കുട്ടിയോടും വീട്ടുകാരോടും തനിക്ക് അമേരിക്കയിലാണ് ജോലി എന്നാണ് വിനയ് പറഞ്ഞത്. വിവാഹശേഷം അമേരിക്കയിലെത്തുന്നതായിരുന്നു ശുഭയുടെ സ്വപ്നം.

indrajith-bhama

അങ്ങനെ ചെറിയൊരു നുണയുടെ പുറത്ത് ആ വിവാഹം നടന്നു. ഇന്ദ്രജിത്ത് ഭാമയെയും കൂട്ടി ആഫ്രിക്കയ്ക്ക് പോയി. നമ്മുടെ ആമേരിക്കയ്ക്കുള്ള ഫ്‌ളൈറ്റ് ഡിലേ ആയെന്നും രണ്ടു ദിവസം കഴിഞ്ഞ പോകന്‍ കഴിയുള്ളൂ എന്നും ഭാമയെ ഇന്ദ്രജിത്ത് വിശ്വസിപ്പിച്ചു. ഒടുവില്‍ സത്യം ഭാര്യയോട് അയാള്‍ക്ക് പറയേണ്ടിവരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കുടുംബകഥയുടെ പശ്ചാത്തലത്തില്‍ വയലാര്‍ മാധവന്‍ കുട്ടി കഥ പറയുന്നത്.

നിന്നെ എനിക്കിഷ്ടമാണ്, എനിക്കു നിന്നെ വേണം (I Love You, I Want You) എന്നാണ് നാക്കു പെന്റ നാക്കു ടക്ക എന്ന പേരിന്റെ അര്‍ത്ഥം. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ വളരെ മനോഹരമാണ്. സസ്പന്‍സ് ഉള്‍ക്കൊള്ളിച്ച് ഒരുക്കിയ ട്രെയിലറില്‍ ആഫ്രിക്കയുടെ ദൃശ്യ ഭംഗി മുഴുവനും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. റിമാ കല്ലിങ്കല്‍ മുഖ്യവേഷത്തിലെത്തിയ 'എസ്‌കേപ്പ് ഫ്രം ഉഗാണ്ട' എന്ന ചിത്രത്തിന് ശേഷം പൂര്‍ണമായും ആഫ്രിക്കയില്‍ നിന്ന് ചിത്രീകരിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് നാക്കു പെന്റ നാക്കു ടക്ക എസ്‌കേപ് ഫ്രം ഉഗാണ്ട.

ശങ്കര്‍, മുരളി ഗോപി, സുനില്‍ സുഖത, അനുശ്രീ തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജയമോഹനാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. കൃഷ് ജെ കൈമളാണ് ക്യാമറ ചലിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X