ദിലീപിന്റെ മീനൂട്ടി മാത്രമല്ല പൂര്‍ണ്ണിമയുടെ മക്കളും കിടുക്കി, വൈറലാവുന്ന വീഡിയോ കാണൂ!
മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് സകലകലാവല്ലഭയാണ്. അഭിനയവും നൃത്തവും അവതരണവുമൊക്കെയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് പൂര്‍ണ്ണിമ. താരകുടുംബത്തിലെ മൂത്ത മരുമകളായി മല്ലിക സുകുമാരന്റെ വീട്ടിലേക്ക് എത്തിയപ്പോഴും കലാരംഗത്ത് താരം സജീവമായി തുടരുകയായിരുന്നു. അടുത്തിടെ മെയ്ഡ് ഫോര്‍ ഈച്ച് അദറില്‍ അവതാരകയായെത്തിയത് താരമായിരുന്നു. മത്സരാര്‍ത്ഥികള്‍ക്ക് ശക്തമായ പിന്തുണയായിരുന്നു താരം നല്‍കിയത്.

അച്ഛന്റെയും അമ്മയുടെയും കലാപാരമ്പര്യം മക്കള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അച്ഛമ്മയുടെ അഭിമുഖത്തിനിടയില്‍ ലൈലാകമേ എന്ന് പാടിയ പ്രാര്‍ത്ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നക്ഷത്രയുമൊത്ത് പുതിയ പാട്ടുമായി പ്രാര്‍ത്ഥനയെത്തിയത്. ഇന്ദ്രജിത്തും മഞ്ജു വാര്യരും നായികാനായകന്‍മാരായെത്തിയ ചിത്രമായ മോഹന്‍ലാലിലെ ടൈറ്റില്‍ ഗാനം ആലപിച്ച് ഈ താരപുത്രി നേരത്തെ ഞെട്ടിച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഗിറ്റാറുമായി എത്തിയിരിക്കുകയാണ് പ്രാര്‍ത്ഥനയും നച്ചുവും. പ്രകൃതി മനോഹരമായ ദൃശ്യങ്ങളോടൊപ്പം ഇവരുടെ പാട്ടും കൂടിയായപ്പോഴാണ് ആരാധകര്‍ക്ക് സന്തോഷമായത്. യൂട്യൂബിലൂടെ വളരെ പെട്ടെന്നാണ് വീഡിയോ പ്രചരിച്ചത്. മോഹന്‍ലാല്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലും ഗാനം ആലപിച്ച് ഈ താരപുത്രി ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. ഞാന്‍ ജനിച്ചന്ന് മുതല്‍ എന്ന് തുടങ്ങുന്ന ഗാനത്തെ കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും ഗാനം കാണാം.


Click it and Unblock the Notifications