»   »  മോഹന്‍ലാലിന്റെ വില്ലനില്‍ ഇന്ദ്രജിത്തുണ്ടോ? വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ദ്രജിത്ത്‌!!

മോഹന്‍ലാലിന്റെ വില്ലനില്‍ ഇന്ദ്രജിത്തുണ്ടോ? വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ദ്രജിത്ത്‌!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനായി എത്തുന്ന വില്ലന്‍ എന്ന സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുയാണ് മലയാള സിനിമ പ്രേമികള്‍. ജൂണില്‍ റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ചിത്രത്തിന്റെ റിലീസിങ്ങ് ജൂലൈയിലേക്ക് മാറ്റിയിരുന്നു.

ബാഹുബലിയുടെ പതനം മോഹന്‍ലാലിന്റെ മുന്നില്‍ മാത്രം!അമ്പത് ദിവസം കൊണ്ട് നേടിയത് എത്ര കോടിയാണെന്നറിയണോ?

പെരുന്നാളിന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും സിനിമയുടെ റിലീസിങ്ങ് പിന്നെയും മാറ്റി വെച്ചിരിക്കുകയായിരുന്നു. ചിത്രത്തിലെ വില്ലനായി അഭിനയിക്കുന്ന വിശാല്‍ ചിത്രത്തിലേക്കെത്തുന്നത് അവസാന നിമിഷമായിരുന്നു.

mohanlal-villain

അതിനൊപ്പം ഇന്ദ്രജിത്തും സിനിമയിലുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒപ്പം മോഹന്‍ലാലിനും വിശാലിനുമൊപ്പം നില്‍ക്കുന്ന ചിത്രം ഇന്ദ്രജിത്ത് പങ്കുവെച്ചിരിക്കുകയാണ്.

കള്ളന്മാരെയും സിനിമയിലെടുക്കും! കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍!

അടുത്ത് തന്നെ റിലീസിനൊരുങ്ങുന്ന ടിയാന്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു ഇന്ദ്രജിത്ത്.  ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയും അഭിനയിക്കുന്നുണ്ട്. റംസാന് ചിത്രം റിലീസിനെത്തുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും സിനിമയും റിലീസിങ്ങ് മാറ്റിയിരിക്കുകയാണ്. അതിനൊപ്പം 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലും ഇന്ദ്രജിത്ത് അഭിനയിക്കുന്നുണ്ട്.  

English summary
Indrajith denies he’s part of Mohanlal’s Villain

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam