ഇന്ദ്രജിത്ത് അവധി ആഘോഷത്തിലാണ്
ക്രിസ്മസ് അവധിക്ക് കുട്ടികള്‍ക്ക് സ്‌കൂള്‍ അടയ്ക്കുമ്പോള്‍ എവിടെപ്പോവാമെന്ന് പല രക്ഷിതാക്കളും ചിന്തിച്ചു തുടങ്ങിക്കാണും. ജോലിത്തിരക്കുകള്‍ മാറ്റിവച്ച് പത്ത് ദിവസം കുടുംബത്തിനൊപ്പം ആഘോഷിക്കാനുള്ള തിരക്കിലാവും ഇപ്പോള്‍ രക്ഷിതാക്കള്‍. ഇന്ദ്രജിത്തും അതിന് തയ്യാറായി കഴിഞ്ഞു.
ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള തിരക്കിട്ടയാത്രകള്‍ ഒതുക്കിവച്ച് ഇന്ദ്രജിത്ത് കുടുംബത്തോടൊപ്പം ഒരു യാത്ര പുറപ്പെടുകയാണ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ മസാല റിപ്പബ്ലിക് എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് പത്ത് ദിവസത്തെ അവധിക്ക് കുടുംബത്തോടൊപ്പം ബാലിയിലേക്ക് പറക്കുകയാണ്. ഡിസംബര്‍ 20ന് മടങ്ങും. നേരെ ലാലേട്ടനൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന രസം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിനുള്ള സന്തോഷവും ഇന്ദ്രജിത്ത് ഫേസ്ബുക്കിലൂടെ പങ്ക് വച്ചു.
നവാഗതനായ വൈശാഖ് ജിഎസ് സംവിധാനം ചെയ്ത ചിത്രമാണ് മാസാല റിപ്പബ്ലിക്ക്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഒരു പോലീസ് ഓഫിസറായാണ് ഇന്ദ്രജിത്ത് വേഷമിട്ടിരിക്കുന്നത്. ശ്രീനാഥ് ഭാസി, പി ബാലചന്ദ്രന്‍, ക്യാപ്റ്റന്‍ രാജു, മാമൂക്കോയ, വിനയ് ഫോര്‍ട്, ശ്രിത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അരുണ്‍ കെ ജോര്‍ജ് തിരക്കഥയെഴുതിയ ചിത്രം ചെമ്മീന്‍ സിനിമാസിന്റെ ബാനറില്‍ ടി സുകുമാരനാണ് നിര്‍മിച്ചത്. ജാസി ഗിഫ്റ്റിന്റേതാണ് സംഗീതം


Click it and Unblock the Notifications











