ഇന്ദ്രജിത്ത്‌ ഹിന്ദി ചിത്രത്തില്‍

By Staff

വില്ലന്‍ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച്‌ പിന്നീട്‌ സഹനടനിലേക്കും അവിടെ നിന്ന്‌ നായക കഥാപത്രങ്ങളിലേക്കും ചുവട്‌ മാറിയ ഇന്ദ്രജിത്ത്‌ ബോളിവുഡിലേക്കും ചുവട്‌ വെയ്‌ക്കുന്നു.

വെയിറ്റിംഗ്‌ റൂം എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാനാണ്‌ ഇന്ദ്രജിത്തിന്‌ അവസരം ലഭിച്ചിരിയ്‌ക്കുന്നത്‌. ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സഹ സംവിധായകനായിരുന്ന മനീജാണ്‌ വെയിറ്റിംഗ്‌ റൂം ഒരുക്കുന്നത്‌.

മലയാളത്തില്‍ ഈ വര്‍ഷം ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരത്തിന്റെ ഈ വര്‍ഷത്തെ പ്രധാന പ്രോജക്ടുകളിലൊന്ന്‌ വിക്രം നായകനാകുന്ന കന്തസ്വാമിയിലെ വില്ലന്‍ വേഷമാണ്‌.

ഇന്ദ്രജിത്തിന്റെതായി ഇക്കൊല്ലം പുറത്തിറങ്ങിയ മലബാര്‍ വെഡ്ഡിംഗ്‌, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങള്‍ ഭേദപ്പെട്ട വിജയം കൈവരിച്ചിരുന്നു.

സൂപ്പര്‍ താരമാവുന്നതിനെക്കാള്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു നടനാകാനാണ്‌ ആഗ്രഹമെന്ന്‌ ഇന്ദ്രജിത്ത്‌ പറയുന്നു. ഇക്കാര്യം എളുപ്പമല്ലെന്നും വ്യത്യസ്‌ത വേഷങ്ങളിലൂടെ ലക്ഷ്യം സാക്ഷാത്‌കരിയ്‌ക്കാനാണ്‌ തന്റെ ശ്രമമെന്നും ഇന്ദ്രജിത്ത്‌ വെളിപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X