Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
പുരുഷാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ സ്ത്രീയുടെയും അനുഭവമാണ് ഷക്കീലയുടെ ബയോപിക്ക്: ഇന്ദ്രജിത്ത്
തൊണ്ണൂറുകളില്‍ ബിഗ്രേഡ് ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളെ ഹരം കൊളളിച്ച നടിയായിരുന്നു ഷക്കീല. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ആരാധകരുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സൂപ്പര്‍താരങ്ങളുടെയെല്ലാം ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഷക്കീലയുടെ സിനിമകള്‍ക്കും ലഭിക്കാറുണ്ടായിരുന്നു. മലയാളത്തില്‍ നിര്‍മ്മിച്ചിരുന്ന നടിയുടെ ചിത്രങ്ങളെല്ലാം തന്നെ മറ്റു ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.
എന്നെ,നിങ്ങളിന്ന് കാണുന്ന പദവിയിലെത്തിച്ചത് അദ്ദേഹമാണ്! തന്റെ ജീവിതത്തിലെ ഹീറോയെക്കുറിച്ച് മമ്മൂക്ക
ഷക്കീലയുടെ ബയോപിക്ക് വരുന്നുണ്ടെന്ന വാര്‍ത്ത ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത്താണ് ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഷക്കീലയുടെ ബയോപിക്കിനെക്കുറിച്ച് ഇന്ദ്രജിത്ത് സംസാരിച്ചിരുന്നു. ഷക്കീലയുടെ ജീവിത കഥ ഓരോ സ്ത്രീയുടെയും അനുഭവമാണെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.

ഷക്കീലയുടെ ബയോപിക്ക് ഒരുങ്ങുന്നു
സില്‍ക്ക് സ്മിതയുടെ ജീവിതകഥയ്ക്കു പിന്നാലെയാണ് ഷക്കീലയുടെ ബയോപിക്ക് സിനിമയും അണിയറയില്‍ ഒരുങ്ങുന്നത്. ബിഗ്രേഡ് സിനിമകള്‍ക്ക് ഒരുകാലത്ത് മികച്ച സ്വീകാര്യത ലഭിച്ച സമയത്തായിരുന്നു ഷക്കീലയും സിനിമാ രംഗത്ത് തിളങ്ങിയിരുന്നത്. നടിയുടെതായി ആളുകള്‍ അറിഞ്ഞതും അറിയപ്പെടാതെ പോയതുമായ കഥയാണ് സംവിധായകന് ബയോപിക്കിലൂടെ പറയുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് അണിയിച്ചൊരുക്കുന്ന ചിത്രം ബോളിവുഡിലാണ് നിര്‍മ്മിക്കുന്നത്. ഷക്കീലയുടെ സംഭവബഹുലമായ ജീവിതകഥയാണ് ഇന്ദ്രജിത്ത് സെല്ലുലോയ്ഡിലേക്ക് എത്തിക്കുന്നത്.

ഷക്കീലയായി റിച്ച
ബോളിവുഡ് നടി റിച്ച ചദ്ദയാണ് ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത്. ഗ്യാങ്സ് ഓഫ് വസൈപ്പൂര്‍,സരബ്ജിത്ത്,ഗോലിയോം കീ രാംലീല എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേ നേടിയിട്ടുളള നടിയാണ് റിച്ച. സിനിമയുടെ സ്ക്രിപ്റ്റ് മികച്ചതാണെന്നും നല്ല അഭിനയ സാധ്യതയുളള വേഷമായതിനാലാണ് തിരഞ്ഞെടുത്തതെന്നും അടുത്തിടെ റിച്ച ചദ്ദ പറഞ്ഞിരുന്നു. റിച്ച മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മറാത്തി നടന് പങ്കജ് ത്രിപാഠിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഷൂട്ടിംഗ് പുരോഗമിക്കുന്നു
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമേരിക്കന്‍ പ്രൊഡക്ഷന്‍ കമ്പനിയായ മാജിക്ക് സിനിമാസാണ് ഷക്കീലയുടെ ബയോപിക്ക് നിര്‍മ്മിക്കുന്നത്.

കാമുകനായി രാജീവ് പിളള
മലയാളി താരം രാജീവ് പിളളയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്,. ചിത്രത്തില്‍ നടിയുടെ കാമുകന്റെ വേഷത്തിലാണ് രാജീവ് എത്തുന്നതെന്നാണ് വിവരം. അര്ജുന് എന്നാണ് ചിത്രത്തില്‍ രാജീവിന്റെ പേര്. ഷക്കീലയുടെ ബയോപിക്കില്‍ അഭിനയിക്കുന്ന കാര്യം അടുത്തിടെ രാജീവ് തന്നെ തുറന്ന് പറഞ്ഞിരുന്നു. രാജീവിനു പുറമെ കന്നഡ താരം എസ്തര് നൊറോണയും ചിത്രത്തില്‍ എത്തുന്നുണ്ട്.

ഇന്ദ്രജിത്ത് ലങ്കേഷ് പറഞ്ഞത്
അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്ത് തന്റെ ചിത്രത്തെക്കുറിച്ചും ഷക്കീലയെക്കുറിച്ചും മനസ് തുറന്നത്. ഷക്കീലയുടെ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഇന്ദ്രജിത്ത് പറയുന്നു. ഷക്കീലയുടെ ബാല്യകാലമടക്കം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സിനിമയിലേക്കുളള നടിയുടെ വരവ്,ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍, ഇപ്പോള്‍ ഉളള ഇമേജ് തുടങ്ങിയ എല്ലാ കാര്യങ്ങളും സിനിമയിലുണ്ടെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.

ഓരോ സ്ത്രീയുടെയും കഥ
ഷക്കീലയുടെ ജീവിത കഥ പുരുഷാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന ഓരോ സ്ത്രീയുടെയും കഥയാണെന്നും ഇന്ദ്രജിത്ത് അഭിപ്രായപ്പെടുന്നു. നടിയുടെ ജീവിതം അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. അവരുടെ ചില ചെറിയ ബഡ്ജറ്റ് സിനിമകള്‍ വരെ വലിയ കളക്ഷനായിരുന്നു നേടിയിരുന്നത്. 190ഓളം സിനിമകളില്‍ അവര്‍ ഒരു വര്‍ഷം അഭിനയിച്ചിരുന്നു. ഒരു സിനിമയുടെ വിജയത്തിനായി പോസ്റ്ററില്‍ അവരുടെ മുഖം മാത്രം മതിയായിരുന്നു, അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറഞ്ഞു.
രണം ട്രെയിലര്‍ പൊളിച്ചെന്ന് നിവിന്‍! നന്ദി പറഞ്ഞും കൊച്ചുണ്ണിക്കായി കാത്തിരിക്കുന്നുവെന്നും പൃഥ്വി!
ചരിത്ര വിജയത്തിലേക്ക് കുതിച്ച് അബ്രഹാമിന്റെ സന്തതികള്‍! കേരളത്തില്‍ മാത്രം 16950 ഷോ പൂര്‍ത്തിയാക്കി!
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്