വെടിവഴിപാട് സംവിധായകനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍! പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
ലൂസിഫറിന്റെ വിജയത്തിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. ചിത്രത്തിലെ ഗോവര്‍ദ്ധന്‍ എന്ന നടന്റെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പ്രാധാന്യമുളള വേഷത്തില്‍ തന്നെയായിരുന്നു പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭത്തില്‍ ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നത്.
ഇപ്പോഴിതാ ലൂസിഫറിനു ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ് ഇന്ദ്രജിത്ത്. തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ പങ്കുവെച്ചിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാണ് ഇന്ദ്രജിത്തിന്റെ പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. വെടിവഴിപാട് എന്ന ചിത്രത്തിനു ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.

ആക്ഷേപ ഹാസ്യ ചിത്രമായിരിക്കും പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാണറിയുന്നത്. മേയ് അവസാന വാരമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. സൈജു കുറുപ്പ്, ശ്രിന്ദ്ര തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications