ഇന്ദ്രനെ തിരുത്തി പൂര്‍ണ്ണിമ! സദസ്സ് ഒന്നടങ്കം അതേറ്റുപിടിച്ചു, വീഡിയോ വൈറല്‍! കാണൂ!
മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി സിനിമാലോകം ഒന്നടങ്കം അണിനിരന്നിരുന്നു. താരപരിവേഷവും സിനിമാതിരക്കുകളുമൊക്കെ മാറ്റി വെച്ചാണ് പലരുമെത്തിയത്. സ്വന്തം വിവാഹം പോലും മാറ്റി വെച്ചാണ് രാജീവ് പിള്ള രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. സ്വന്തം നാട്ടുകാര്‍ ദുരിതത്തില്‍പ്പെട്ടുവെന്നറിഞ്ഞപ്പോള്‍ നിശ്ചയിച്ച വിവാഹം മാറ്റി വെച്ച് രക്ഷാപ്രവര്‍ത്തിനിറങ്ങിയ താരത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. വീട്ടില്‍ പോലും പോവാതെയായിരുന്നു ടൊവിനോ തോമസ് ക്യാംപില്‍ സജീവമായത്. അദ്ദേഹത്തിനും മികച്ച പിന്തുണയാണ് ലഭിച്ചത്.
ദിലീപ്, ഉണ്ണി മുകുന്ദന്‍, മഞ്ജു വാര്യര്‍, ജയസൂര്യ, ആസിഫ് അലി, അജു വര്‍ഗീസ്, നീരജ് മാധനവ്, പ്രിയങ്ക, സനുഷ..രക്ഷാപ്രവര്‍ത്തനത്തിനിരങ്ങിയ സെലിബ്രിറ്റികളുടെ നിര നീളുകയാണ്. കൊച്ചിയിലെ പ്രളയബാധിതരെ സഹായിക്കാനായി തുടങ്ങിയ അന്‍പോട് കൊച്ചിയില്‍ സജീവമായെത്തിയ ചില താരങ്ങളുണ്ട്. ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ, പാര്‍വതി, രമ്യ നമ്പീശന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സജീവമായി മുന്നിലുണ്ടായിരുന്നു. കുടുംബസമേതമാണ് ഇന്ദ്രജിത്ത് എത്തിയത്. പാക്കിങ്ങില്‍ സഹായിക്കുന്ന മക്കളുടെ ചിത്രവും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായിരുന്നു.

കുടുംബത്തോടൊപ്പം ക്യാംപില്‍
പൂര്‍ണ്ണിമയും ഇന്ദ്രജിത്തും മക്കളോടൊപ്പമാണ് ക്യാംപുകളിലേക്കെത്തിയത്. തുടക്കത്തില്‍ പൂര്‍ണ്ണിമയായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. ആലുവയിലെ കലക്ഷന്‍ സെന്ററിലായിരുന്നു താരങ്ങളെത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെ ക്യാംപിലേക്ക് ആവശ്യമുള്ള സാധനങ്ങളെക്കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ജില്ലാഭരണകൂടത്തിനോടൊപ്പം ശക്തമായ ഇടപെടലുകളാണ് താരങ്ങളും നടത്തിയത്. ക്ഷണനേരം കൊണ്ടാണ് പലരും ക്യാംപുകളിലേക്ക് സഹായങ്ങളുമായെത്തിയത്.

മഞ്ജു വാര്യരും പങ്കുചേര്‍ന്നു
പൂര്‍ണ്ണിമയും രമ്യ നമ്പീശനും പാര്‍വതിയുമൊക്കെ ക്യാംപില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്നതിനിടയിലാണ് മഞ്ജു വാര്യരും ഇവര്‍ക്കൊപ്പമെത്തിയത്. കുട്ടനാട്ടിലെ മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി താരം നേരിട്ടെത്തിയിരുന്നു. കലക്ഷന്‍ സെന്ററില്‍ നിന്നും ക്യാംപുകളിലേക്ക് പോവുന്ന ട്രക്കിന് വെന്നിക്കൊടി കാണഇച്ചത് മഞ്ജു വാര്യരായിരുന്നു. കൊച്ചിയില്‍ നിന്നും തലസ്ഥാന നഗരിയിലെ ക്യാംപുകളിലേക്കായിരുന്നു താരം പോയത്.

സാധനങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍
ജില്ലയിലെ വിവിധ ക്യാംപുകളിലേക്കുള്ള സാധനങള്‍ എത്തിക്കാനായുള്ള ദൗത്യത്തിലായിരുന്നു ഇവര്‍. കുഞ്ചാക്കോ ബോബനും പ്രിയയും ഇവര്‍ക്ക് പിന്തുണയുമായെത്തിയിരുന്നു. സെന്ററുകളിലേക്കെത്തുന്ന സാധനങ്ങള്‍ കൃത്യമായ കവറുകളിലാക്കിയും ട്രക്കുകളിലേക്ക് കയറ്റുന്നതിനായി സഹായിച്ചും താരങ്ങള്‍ മുന്‍പില്‍ തന്നെയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്.

മാതൃകയായി താരപുത്രികള്‍
പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമാണ് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും എത്തിയത്. തങ്ങളാല്‍ക്കഴിയാവുന്ന ജോലികള്‍ ചെയ്ത് ഈ താരപുത്രികളും ക്യാംപില്‍ സജീവമായിരുന്നു. മാതൃകാപരമായ പ്രവര്‍ത്തിയുമായെത്തിയ താരകുടുംബത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ഇവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

വോളണ്ടിയര്‍മാരോട് പറഞ്ഞത്?
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് താരദമ്പതികള്‍ വോളണ്ടിയര്‍മാരോട് സംസാരിച്ചത്. ഇതിന് മുന്‍പ് ഒരു സംസ്ഥാനത്തും ഇത്തരത്തിലൊരു കാര്യം നടന്നിട്ടുണ്ടാവില്ല. നിങ്ങളോരുത്തരായാണ് ആദ്യ ദിനത്തില്‍ എത്തിയത്. അടുത്ത ദിവസമായപ്പോള്‍ നിങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നു. യാതൊരുവിധ പരാതിയും പരിഭവങ്ങളുമില്ലാതെയാണ് നിങ്ങള്‍ ജോലി ചെയ്തത്. നമ്മളെല്ലാവരും ടയേര്‍ഡാണെന്ന് അറിയാമെന്ന് ഇന്ദ്രജിത്ത് പറഞ്ഞപ്പോള്‍ ആര് പറഞ്ഞു ക്ഷീണിതരാണെന്നായിരുന്നു പൂര്‍ണ്ണിമയും മറ്റുള്ളവരും ചോദിച്ചത്.
വീഡിയോ കാണാം
അന്‍പോട് കൊച്ചിക്കായി അവരെത്തിയപ്പോള്‍, കാണൂ.
ക്യാംപിലെ അവസ്ഥയെക്കുറിച്ച്
മിറര്‍ നൗവിനോട് അവസ്ഥ വിവരിച്ച് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും പാര്‍വതിയും.
താരദമ്പതികളുടെ പ്രസംഗം
ഇന്ദ്രജിത്തും പൂര്‍ണ്ണിമയും പറയുന്നത്? വീഡിയോ കാണാം.


Click it and Unblock the Notifications