»   » മഞ്ജുവാര്യരിന്റെ വേട്ടയില്‍ ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തുന്നു

മഞ്ജുവാര്യരിന്റെ വേട്ടയില്‍ ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷത്തില്‍ എത്തുന്ന മറ്റൊരു ചിത്രം. അതായിരുന്നു വേട്ടയ്ക്ക് നേരത്തെ നല്‍കിയ വിശദീകരണം. എന്നാല്‍ ഇപ്പോള്‍ മഞ്ജുവിനെയും, കുഞ്ചാക്കോ ബോബനെയും കൂടാതെ ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വേട്ട. ചിത്രത്തില്‍ സൈലക്‌സ് എബ്രഹാം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഇന്ദ്രജിത്തിന്റേത്. കൂടാതെ മഞ്ജുവാര്യരും ചിത്രത്തില്‍ പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

indrajith

ട്രാഫിക്,മിലി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം രാജേഷ് പിള്ള ഒരുക്കുന്ന വേട്ടയുടെ ചിത്രീകരണം എറണാകുളം,വണ്ടിപെരിയാര്‍ എന്നീ ഭാഗങ്ങളെ കേന്ദ്രീകരിച്ചാകും. ഭാമ,വിജയ രാഘവന്‍,പ്രേം പ്രകാശ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ മറ്റ് ഒരു നായിക കൂടി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ ആ നടിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

മൂന്ന് വ്യക്തികളുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം മലയാള സിനിമയിലെ ആദ്യത്തെ മൈന്‍ഡ് ഗെയിം മൂവിയാണെന്നും സംവിധായകന്‍ രാജേഷ് പിള്ള പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകന്‍ രാജേഷ് പിള്ള തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് അരുണ്‍ലാല്‍ രാമചന്ദ്രനാണ്.

English summary
Rajesh Pillai the director of super hit films like Traffic & Mili is coming with a new film. The film is named as Vetta.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam