ഹലാല്‍ ലവ് സ്റ്റോറിയുമായി ഇന്ദ്രജിത്തും സൗബിനും ജോജുവും! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് സക്കറിയ. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഹലാല്‍ ലവ് സ്‌റ്റോറി. ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്ജ്,സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ആഷിക്ക് അബു, ജെസ്ന അസിം, ഹര്‍ഷാദ് അലി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മുഹ്സിന്‍ പെരാരിയും സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജയ് മേനോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സൈജു ശ്രീധരന്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.
ബിജിബാലും ഷഹബാസ് അമനും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറിക്ക് സംഗീതമൊരുക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഷറഫുദ്ദീനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കോഴിക്കോടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് സംവിധായകന്റെ പുതിയ സിനിമ എത്തുന്നത്.


Click it and Unblock the Notifications