രസകരമായ നിമിഷങ്ങളുമായി ഹലാല്‍ ലവ് സ്‌റ്റോറി മേക്കിങ് വീഡിയോ

By Midhun Raj

സുഡാനി ഫ്രം നൈജീരിയയ്ക്ക് പിന്നാലെ സംവിധായകന്‍ സക്കറിയയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. ഇന്ദ്രജിത്ത് സുകുമാരനും ജോജു ജോര്‍ജ്ജും നായകന്മാരാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. ചിത്രീകരണത്തിന് ശേഷം അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് അണിയറ പ്രവര്‍ത്തകര്‍ കടന്നിരുന്നു. ഇപ്പോഴിതാ വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Halal Love Story

ഹലാല്‍ ലവ് സ്റ്റോറി ചിത്രീകരണ സമയത്തുണ്ടായ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ സിനിമയുടെതായി ഇറങ്ങിയ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഇന്ദ്രജിത്തിനും ജോജുവിനുമൊപ്പം സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി, പാര്‍വതി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു.

ആഷിക്ക് അബു, ജെസ്‌ന അസിം, ഹര്‍ഷാദ് അലി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മുഹ്‌സിന്‍ പെരാരിയും സക്കറിയയും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അജയ് മേനോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സൈജു ശ്രീധരന്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. ബിജിബാലും ഷഹബാസ് അമനും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറിക്ക് സംഗീതമൊരുക്കുന്നത്.

ഷറഫുദ്ദീനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കോഴിക്കോടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് സംവിധായകന്റെ പുതിയ സിനിമ എത്തുന്നത്. നേരത്തെ വൈറസ് എന്ന ചിത്രത്തില്‍ അഭിനേതാവായും സക്കറിയ തിളങ്ങിയിരുന്നു. വൈറസിന് പിന്നാലെയാണ് ഇപ്പോള്‍ തന്റെ രണ്ടാമത്തെ സിനിമയുമായി സംവിധായകന്‍ എത്തുന്നത്. സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് ഹലാല്‍ ലവ് സ്‌റ്റോറിക്കു വേണ്ടി കാത്തിരിക്കുന്നത്.

സക്കറിയയുടെ ആദ്യ ചിത്രം ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഒപ്പം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും സുഡാനി ഫ്രം നൈജീരിയ ശ്രദ്ധിക്കപ്പെട്ടു. സക്കറിയയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു ആദ്യ ചിത്രം. സൗബിന്‍ ഷാഹിറിന്റെയും സാമുവലിന്റെയും പ്രകടനം കൊണ്ടാണ് സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

വീഡിയോ

Read more about: indrajith joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X