പൂര്‍ണ്ണിമയും ഇന്ദ്രജിത്തും ലോര്‍ഡ്‌സില്‍! നമ്മള്‍ നെറ്റ്‌സ് കളിച്ച അതേ വേദിയല്ലേയെന്ന് ചാക്കോച്ചന്‍
ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരെല്ലാം ആകാംക്ഷയോടെ കാത്തിരുന്ന സുദിനം വന്നെത്തിയിരിക്കുകയാണ്. ലോകകപ്പ് കാണാനായി പോയിരിക്കുകയാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. ടിക്കറ്റിന്റെ ചിത്രവുമായാണ് താരങ്ങളെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ചിത്രങ്ങളുമായി ഇന്ദ്രനും പൂര്‍ണ്ണിമയും എത്തിയതോടെയാണ് കമന്റുമായി കുഞ്ചാക്കോ ബോബനും എത്തിയത്. നമ്മള്‍ നെറ്റ്‌സ് കളിച്ച അതേ ലോര്‍ഡ്‌സ് വേദി തന്നെയല്ലേ ഇതെന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇന്ദ്രജിത്തിന്റെ മറുപടിയും പെട്ടെന്ന് തന്നെ എത്തിയിരുന്നു. തന്നെ തന്നെയെന്നായിരുന്നു മറുപടി. ഇവരുടെ കമന്റിന് മറുപടിയുമായി ആരാധകരും എത്തിയിരുന്നു.
കുടുംബസമേതമായാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും പോയത്. ലോകകപ്പ് ടിക്കറ്റ് പൂര്‍ണ്ണിമയും പോസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരമിപ്പോള്‍. വൈറസിലെ കഥാപാത്രത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. രാജീവ് രവി ചിത്രമായ തുറമുഖത്തിലും പൂര്‍ണ്ണിമ അഭിനയിക്കുന്നുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും തിരിച്ചുവരവിനെക്കുറിച്ച് തീരുമാനിച്ചിരുന്നുവെന്നും മികച്ച അവസരം ലഭിച്ചപ്പോള്‍ നോ പറയാന്‍ തോന്നിയില്ലെന്നുമായിരുന്നു താരം പറഞ്ഞത്. സിനിമാതിരക്കുകളില്‍ നിന്നെല്ലാം മാറിയാണ് ഇരുവരും ലോകകപ്പ് കാണാനായി പോയത്.

ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതിന്റെ നിരാശ പങ്കുവെച്ചാണ് മറ്റ് ചിലരെത്തിയത്. ഇന്ത്യ എന്ന വന്മരം വീണു, ഇനിയാര് എന്ന തരത്തിലുള്ള കമന്റുകളും ഇന്ദ്രജിത്തിന്റെ പോസ്റ്റിന് കീഴിലുണ്ട്. ലൂസിഫറിലെ ഇന്ദ്രജിത്തിന്റെ ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രോളര്‍മാരും ഇതാഘോഷമാക്കി മാറ്റിയിരുന്നു. പികെ രാംദാസ് എന്ന വന്മരം വീണു, പകരം ആര് എന്നായിരുന്നു ഇന്ദ്രജിത്തിന്റെ ചോദ്യം.


Click it and Unblock the Notifications