»   » പൃഥ്വിരാജിനെ കടത്തിവെട്ടുമോ ടിയാനിലെ ഇന്ദ്രജിത്തിന്റെ കഥാപാത്ര രഹസ്യവും ലുക്കും പുറത്ത് വിട്ടു!!

പൃഥ്വിരാജിനെ കടത്തിവെട്ടുമോ ടിയാനിലെ ഇന്ദ്രജിത്തിന്റെ കഥാപാത്ര രഹസ്യവും ലുക്കും പുറത്ത് വിട്ടു!!

Posted By: Sanviya
Subscribe to Filmibeat Malayalam

കാട് പൂക്കുന്ന നേരമാണ് ഇന്ദ്രജിത്തിന്റെ ഒടുവില്‍ തിയേറ്ററുകളില്‍ പുറത്തിറങ്ങിയ ചിത്രം. പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ചിത്രത്തിലേത്. നേരത്തെ പുറത്തിറങ്ങിയ രാജേഷ് പിള്ളയുടെ വേട്ട എന്ന ചിത്രത്തിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്ദ്രജിത്ത് വീണ്ടും പോലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു വേട്ട.

ഏറ്റവും പുതിയ ചിത്രമായ ടിയാനില്‍ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ ലുക്കും കഥാപാത്ര രഹസ്യവും പുറത്ത് വിട്ടിരിക്കുന്നു.

പട്ടാമ്പിരാമന്‍

പട്ടാമ്പിരാമന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തിന്റെ ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. കട്ടത്താടി വെച്ച ഒരു കിടിലന്‍ ലുക്കാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

അസ്ലാന്‍ അഹമ്മദ്

അസ്ലാന്‍ അഹമ്മദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തിന്റെ ലുക്ക് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഇതിനോടകം ഇന്ദ്രജിത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു.

ടിയാന്‍-ഈദ് റിലീസ്

മുരളിഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ഈദിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കാഞ്ചി എന്ന ചിത്രം ഒരുക്കിയ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും കൂടാതെ ആസിഫ് അലിയും മുരളിഗോപിയും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നിര്‍മ്മാണം

ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപീ സുന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. സതീഷ് കുറുപ്പാണ് ക്യാമറ.

English summary
Indrajith's Look In Tiyaan!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam