ഇന്ദ്രജിത്തിന് വേണ്ടി മോഹന്‍ലാല്‍ പുറത്തുവിട്ടു, ആഹാ!!!
ഒരേ സമയം നായകനായും വില്ലനായും കൊമേഡിയനായും സഹതാരമായും കൈയ്യടി നേടാന്‍ കഴിവുള്ള മലയാളത്തിലെ ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത്ത്. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ അധികശ്രദ്ധ കൊടുക്കുന്ന ഇന്ദ്രജിത്ത് നായകനായി വീണ്ടുമെത്തുന്ന പുതിയ ചിത്രമാണ് ആഹ.
ബിപിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നിറയെ ട്രോഫികളും മെഡലുകളും അടുക്കി വച്ചിരിയ്ക്കുന്ന ഒരു പഴയ മുറിയാണ് പോസ്റ്ററിലുള്ളത്.

ടൈറ്റിലിന് കുറുകയും പോസ്റ്ററിന് അടിയിലും ഒരു കമ്പക്കയറും കാണാം. കമ്പവലിയുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത് എന്ന് ഇതിലൂടെ വ്യക്തം. എന്നാല്‍ തനിക്കുള്ളിലെ യുദ്ധം (the war within) എന്ന ടൈറ്റില്‍ ടാഗോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സിനിമയുടെ പേരാണ് പ്രേക്ഷകരെ ആദ്യം ആകര്‍ഷിച്ചിരിയ്ക്കുന്നത്.
ടോബിത്ത് ചിറയത്ത് തിരക്കഥ എഴുതുന്ന ചിത്രം നിര്‍മിയ്ക്കുന്നത് പ്രേം അബ്രഹാമാണ്. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നു. കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന് ശേഷം പിന്നണി ഗായിക സയനോര സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകത ആഹായ്ക്കുണ്ട്.


Click it and Unblock the Notifications