കയ്യിലെപ്പോഴും അത് ഉണ്ടാകും!! ചെറുപ്പം മുതലുളള പൃഥ്വിയുടെ ഹോബിയാണ്, വെളിപ്പെടുത്തി ഇന്ദ്രജിത്ത്
ചെറുപ്പം മുതലുളള പൃഥ്വിയുടെ ഹോബിയാണ്
പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച നടനാണ് പൃഥ്വിരാജ്. വ്യത്യസ്തമായ മികച്ച ഒരുപിടി കഥാപാത്രങ്ങളാണ് പൃഥ്വിരാജ് പ്രേക്ഷകർക്കായി സമ്മാനിച്ചത്. ഇവയെല്ലാം പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തതാണ്. എന്നാൽ ഇനി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് പൃഥ്വിയിലെ സംവിധായകന് വേണ്ടിയാണ്. താരത്തിന്റെ ആദ്യ ചിത്രമായ ലൂസിഫർ ഉടൻ തിയേറ്ററുകളിൽ എത്തും. മോഹൻലാൽ, ടൊവിനോ, ഇന്ദ്രജിത്ത് , മഞ്ജുവാര്യർ, വിവേക് ഒബ്റോയ് എന്നിങ്ങനെ മൾട്ടിസ്റ്റാറുകളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് പുറത്തു വന്ന ലൂസിഫറിനെ കുറിച്ചുളള റിപ്പോർട്ടുകളും പ്രേക്ഷകരുടെ മനസ്സിലുളള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ പൃഥ്വിരാജ് എന്ന സംവിധായകനിലും പ്രേക്ഷകർ അത്രയധികം വിശ്വാസം പ്രകടിപ്പിക്കുന്നു. സിനിമയി താരമായി തിളങ്ങി നിൽക്കുന്ന സമയത്താണ് പൃഥ്വി സംവിധായകന്റെ കുപ്പായം ധരിക്കുന്നത്. എല്ലാവരും ആ തീരുമാനത്തെ അത്ഭുതത്തോടെയാണ് നോക്കിയത്. ഇപ്പോഴിത പൃഥ്വിയുടെ സിനിമ സംവിധാനത്തിനു പിന്നിലെ കഥ വെളിപ്പെടുത്തി സഹോദരനും നടനുമായി ഇന്ദ്രജിത്ത്. ലൂസിഫറിലും പ്രധാന വേഷത്തിൽ ഇന്ദ്രൻ എത്തുന്നുണ്ട്.

പൃഥ്വിയുടെ വർഷങ്ങളായുള്ള സ്വപ്നം
പൃഥ്വിരാജിന്റെ വർഷങ്ങളായിട്ടുളള സ്വപ്നമാണ് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. എന്താണ് സിനിമയിൽ തനിയ്ക്ക് വേണ്ടതെന്നുള്ളത് പൃഥ്വിരാജിന് വ്യക്തമായ ധാരണയുണ്ട്. മറ്റ് സംവിധയകരെ പോലെ തിരക്കഥ നോക്കേണ്ടി വന്നിട്ടില്ല. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവരുടെ ഓരോ ഡയലോഗുകളും മനപാഠമായിരുന്നു. എങ്ങനെയാണ് ആ സീനുകളിൽ അഭിനയിക്കേണ്ടതെന്ന് താൻ ഉൾപ്പെടെയുളള എല്ലാ തരങ്ങൾക്കും പറഞ്ഞു തരുമായിരുന്നു. ലാലേട്ടൻ ചിത്രത്തിനായി വളരെയധികം സഹകരിച്ചെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

ലാലേട്ടൻ ചിത്രം
ലൂസിഫർ കംബ്ലീറ്റ് ഒരു ലാലേട്ടൻ ചിത്രമാണ്. ഈ അടുത്ത കാലത്തൊന്നും ഇത്തരത്തിലുളള ഒരു കഥാപാത്രത്തെ താരം അഭിനയിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ഒരു മുഴുനീളൻ കഥപാത്രമല്ലെങ്കിൽ പോലും ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ് തന്റേതെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു.

പൃഥ്വിയുടെ വായന
നന്നായി പുസ്തകം വായിക്കുന്ന ആളാണ് പൃഥ്വിരാജ്. അതിനാൽ തന്നെ അതിന്റെ അറിവ് അദ്ദേഹത്തിന്റെ സിനിമയിലും പ്രകടമാകുന്നുണ്ട്. സൂര്യനു കീഴിലുള്ള എന്തിനെ കുറിച്ചും അറിയാമെന്നും ഇന്ദ്രൻ കൂട്ടിച്ചേർത്തു. വായന പൃഥ്വിയുടെ ഹോബിയാണ്. ചെറുതിലെ മുതൽ തന്നെ അദ്ദേഹത്തിന്റെ കയ്യിൽ എപ്പോഴും ഒരു പുസ്തകം ഉണ്ടാകും. വയന എന്നത് മാത്രമായിരുന്നു രാജുവിന്റെ പ്രധാന ഹോബി. താനു വായിക്കും. എന്നാൽരാജുവിന്റെ അത്രയും ഇല്ല. കൂടുതൽ കാര്യങ്ങൾ പഠിക്കണം എന്ന് ആഗ്രഹിച്ചാണ് അദ്ദേഹം ഓരേ പുസ്തകവും വായിക്കുന്നത്.

സംവിധാനം തലയിൽ കയറിയത്
സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങിയതിൽ പിന്നെയാണ് സംവിധാനത്തിനെ കുറിച്ചും ബാക്കി ടൊക്നിക്കുകളെ കുറിച്ചും അറിയാൻ തുടങ്ങിയത്. ക്യാമറ ടൊക്നിക്കുകളെ കുറിച്ചൊക്കെ അറിവ് നേടിയെടുത്തു. അങ്ങനെ നേടിയെടുത്ത അറിവെല്ലാം ഈ സിനിമയിലൂടെ കാണാൻ സാധിക്കുമെന്നും ഇന്ദ്രജിത്ത് പറഞ്ഞു. മാർച്ച 28 നാണ് ലൂസിഫർ പ്രദർശനത്തിനെത്തുന്നത്.


Click it and Unblock the Notifications











