പാട്ട് പാടി സിഎംഎസ്സ് കോളേജ് അങ്കണത്തിൽ ഇന്ദ്രജിത്ത്!! കൂടെ പാടി കുട്ടികൾ, താരത്തിന്റെ പാട്ട് വൈറൽ
താക്കോൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടാണ് താരം കോളേജിൽ എത്തിയത്.
സിനിമ പ്രേമികൾ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത് ക്ലാസ്മേറ്റ്സ്. 2006 ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയിലെ തന്നെ ഒരു നാഴികകല്ലായിരുന്നു. ക്യാമ്പസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു ക്ലാസ്മേറ്റസ്. ചിത്രം പുറത്തു വന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇന്ദ്രജിത്ത് , പൃഥ്വിരാജ്, ജയസൂര്യ, കാവ്യമാധവൻ എന്നിങ്ങനെ മലയാളികളുടെ പ്രിയതാരങ്ങൾ മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തെ പോലെ പാട്ടുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത കാറ്റാടിത്തണലും എന്ന ഗാനവുമായി പ്രിയതാര ഇന്ദ്രജിത്ത് വീണ്ടും കോട്ടയം സിഎംഎസ് കോളേജിൽ എത്തിയിരിക്കുകയാണ്.
താക്കോൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടാണ് താരം കോളേജിൽ എത്തിയത്. തുടർന്ന് കോളേജിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിയ്ക്കിടെയാണ് ഗാനം ആലപിച്ചത്. ഇന്ദ്രജിത്തിനോടൊപ്പം വിദ്യാർഥികളും ഈ ഗാനം ഏറ്റുപാടുകയായിരുന്നു.. രാജ്യത്തിന്റെ പുരോഗതിക്കായി യുവതീ യുവാക്കൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ഇന്ദ്രജിത്ത് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. കോട്ടയം സിഎംഎസ് കോളേജിലും എറണാകുളം മഹാരാജസിലും വെച്ചാണ് ക്ലാസ്മേറ്റസ് ചിത്രീകരിച്ചത്


Click it and Unblock the Notifications