ഹലാല്‍ ലൗ സ്റ്റോറിയും ആമസോണിലൂടെ; റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
ജയസൂര്യയുടെ സുഫിയും സുജാതയും, ഫഹദ് ഫാസിലിന്റെ സി.യു.സൂണ്‍ തുടങ്ങിയ സിനിമകളുടെ വിജയകരമായ റിലീസിന് ശേഷം ഫാമിലി കോമഡി ഡ്രാമയായി ഒരുക്കിയ ഹലാല്‍ ലൗ സ്റ്റോറി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം പപ്പായ ഫിലിംസ് എന്ന ബാനറിനു കീഴില്‍ ആഷിക് അബു, ഹര്‍ഷദ് അലി, ജെസ്‌ന ആഷിം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
2020 ഒക്ടോബര്‍ 15 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോ വഴി ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായിട്ടെത്തുന്ന ഫാമിലി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിങ്ങനെയുള്ള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വൈറസിന്റെ വിജയത്തിനുശേഷം, മലയാളത്തിലെ പ്രമുഖ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരുടെ പുനസമാഗമ ചിത്രമായി ഹലാല്‍ ലവ് സ്റ്റോറി മാറുന്നു. പാര്‍വതി അതിഥി വേഷത്തിലായിരിക്കും അഭിനയിക്കുക.

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയൊരുക്കിയ സക്കറിയ മുഹമ്മദാണ് ഹലാല്‍ സ്റ്റോറിയുടെ സംവിധായകന്‍. ഹലാല്‍ ലവ് സ്റ്റോറിയുടെ ആഗോള റിലീസിനായി ആമസോണ്‍ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, സംവിധായകന്‍ സക്കറിയ മുഹമ്മദ് പറയുന്നു. വൈറസ്, ഗ്യാങ്സ്റ്റര്‍, 22 ഫീമെയില്‍ കോട്ടയം എന്നിവയുടെ വിജയകരമായ ഡിജിറ്റല്‍ പ്രീമിയറുകള്‍ക്ക് ശേഷം ഹലാല്‍ ലവ് സ്റ്റോറിയുടെ ലോക പ്രീമിയറിനായി ആമസോണ്‍ പ്രൈം വീഡിയോയുമായി വീണ്ടും സഹകരിക്കുന്നതില്‍ ഞാന്‍ പുളകിതനാണെന്ന് നിര്‍മ്മാതാവ് ആഷിക് അബുവും സൂചിപ്പിച്ചു.
പ്രേക്ഷകര്‍ക്കിടയില്‍ സിനിമയുടെ റിലീസിന് വേണ്ടിയുള്ള ആവേശം ഞങ്ങള്‍ കണ്ടുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എല്ലാവരും ആഗോള റിലീസിന്റെ ആവേശത്തിലാണ് ഈ അപൂര്‍വ സമന്വയ അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരു അത്ഭുതകരമായ അനുഭവമാണ്, കൂടാതെ 200 രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള കാഴ്ചക്കാരെ ഞങ്ങളുടെ കഠിനമാം സ്‌നേഹത്തില്‍ ആനന്ദത്തോടെ കാത്തിരിക്കുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ചലച്ചിത്ര നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും തത്ഫലമായി കുഴപ്പങ്ങള്‍ക്കും ആശയക്കുഴപ്പത്തിനും കാരണമാകേണ്ടി വരികയും ചെയ്യുന്ന ഒരു സിനിമ സൃഷ്ടിക്കാന്‍ ഒത്തുചേരുന്ന ഒരു കൂട്ടം വികാരാധീനരായ ചലച്ചിത്ര പ്രവര്‍ത്തകരെ പിന്തുടരുന്ന ശീര്‍ഷകമാണ് ഹലാല്‍ ലവ് സ്റ്റോറി എന്നാണ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications