അച്ഛനൊപ്പം അരങ്ങേറ്റ ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച മകന്‍! വൈറല്‍ വീഡിയോ

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നടന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. മീശമാധവന്‍ എന്ന ലാല്‍ജോസ് ചിത്രത്തിന് ശേഷമായിരുന്നു ഇന്ദ്രജിത്ത് മലയാളത്തില്‍ സജീവമായത്. പിതാവ് സുകുമാരന്റെ പാത പിന്തുടര്‍ന്നായിരുന്നു ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം മോളിവുഡില്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നത്.

sukumaranfamily

സുകുമാരന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 23 വര്‍ഷം തികയുകയാണ്. അച്ഛന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമമര്‍പ്പിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സുകുമാരന്റെ പഴയകാല ചിതം പങ്കുവെച്ചുകൊണ്ടായിരുന്നു ഇന്ദ്രനും പൃഥ്വിയും എത്തിയിരുന്നത്. അച്ഛനെ മിസ് ചെയ്യുന്നുണ്ടെന്ന് രണ്ടുപേരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

പൃഥ്വിരാജിന് മുന്‍പ് സിനിമയില്‍ തുടക്കം കുറിച്ചയാളാണ് ഇന്ദ്രജിത്ത് സുകുമാരന്‍. ബാലതാരമായി സുകുമാരന്റെ തന്റെ പടയണി എന്ന ചിത്രത്തിലായിരുന്നു ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നത്. സുകുമാരന്‍ തന്നെയായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. ഇന്ദ്രജിത്ത് ആദ്യമായി വെളളിത്തിരയില്‍ മുഖം കാണിക്കുന്നതും ചിത്രത്തിലൂടെയായിരുന്നു.

സുകുമാരനൊപ്പമുളള ഒരു രംഗത്തിലായിരുന്നു പടയണിയില്‍ ഇന്ദ്രന്‍ അഭിനയിച്ചിരുന്നത്. 1986ലായിരുന്നു പടയണി പുറത്തിറങ്ങിയിരുന്നത്. ടിഎസ് മോഹനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

തുടര്‍ന്ന് 2002ല്‍ വിനയന്‍ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇന്ദ്രജിത്ത് വീണ്ടും സിനിമയിലേക്ക് എത്തിയിരുന്ന്. എന്നാല്‍ ദീലീപ് നായകനായ മീശമാധവനിലെ വില്ലന്‍ വേഷമാണ് നടന്റെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. മലയാളത്തില്‍ എണ്‍പതിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍.

കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലും ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ തന്നെ ചേട്ടന് മികച്ചൊരു വേഷമായിരുന്നു അനിയന്‍ നല്‍കിയിരുന്നത്‌

Read more about: sukumaran indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X