twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക് ഡൗണില്‍ തല മൊട്ടയടിച്ച് ഇന്ദ്രജിത്ത്! മക്കളുടെ പണി ആണോയെന്ന് ആരാധകര്‍

    By Midhun Raj
    |

    ലൂസിഫറിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. ലൂസിഫറിന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമായിരുന്നു താരം. നായകനായും സഹനടനായും കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ഇന്ദ്രജിത്ത് മുന്നേറികൊണ്ടിരിക്കുന്നത്.

    അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിലും നടന്‍ അഭിനയിച്ചിരുന്നു. ലോക് ഡൗണ്‍ കാലത്ത് മറ്റു താരങ്ങളെ പോലെ ഇന്ദ്രജിത്തും വീട്ടിലാണ്. ക്വാറന്റൈന്‍ സമയത്ത് ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചും നടന്‍ എത്താറുണ്ട്. ഇത്തവണ ഇന്ദ്രജിത്തിന്റെതായി വന്ന പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    തല മൊട്ടയടിച്ച് മക്കളായ പ്രാര്‍ത്ഥനയ്ക്കും

    തല മൊട്ടയടിച്ച് മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തിനൊപ്പം സ്റ്റേ ഹോം, ലൈഫ് ഇന്‍ ദ ടൈം ഓഫ് കൊറോണ, ക്വാറന്റൈന്‍ ലുക്ക്, ഡാഡ് ആന്‍ഡ് ഡോട്ടേര്‍സ് എന്നീ ഹാഷ്ടാഗുകളും ഇന്ദ്രജിത്ത് കുറിച്ചിട്ടുണ്ട്. നടന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

    ഫോട്ടോയ്ക്ക് പിന്നാലെ ലൈക്കും

    ഫോട്ടോയ്ക്ക് പിന്നാലെ ലൈക്കും കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. അടുത്തിടെ കൊറോണ സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ കോളിംഗ് നടത്തിയതിന്റെ ചിത്രവും ഇന്ദ്രജിത്ത് സുകുമാരന്‍ പങ്കുവെച്ചിരുന്നു. ക്ലാസ്‌മേറ്റ്സിലെ സഹതാരങ്ങളായ ജയസൂര്യ, നരേന്‍, അനിയന്‍ പൃഥ്വിരാജ് തുടങ്ങിയവരോട് സംസാരിച്ചതിന്റെ ചിത്രങ്ങളായിരുന്നു ഇന്ദ്രജിത്ത് അന്ന് പങ്കുവെച്ചിരുന്നത്.

    ഇന്ദ്രജിത്തിനൊപ്പമുളള ചിത്രങ്ങള്‍

    അടുത്തിടെ കൊറോണ സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ കോളിംഗ് നടത്തിയതിന്റെ ചിത്രവും ഇന്ദ്രജിത്ത് സുകുമാരന്‍ പങ്കുവെച്ചിരുന്നു. ക്ലാസ്‌മേറ്റ്സിലെ സഹതാരങ്ങളായ ജയസൂര്യ, നരേന്‍, അനിയന്‍ പൃഥ്വിരാജ് തുടങ്ങിയവരോട് സംസാരിച്ചതിന്റെ ചിത്രങ്ങളായിരുന്നു ഇന്ദ്രജിത്ത് അന്ന് പങ്കുവെച്ചിരുന്നത്. ഇന്ദ്രജിത്തിനൊപ്പമുളള ചിത്രങ്ങള്‍ ഭാര്യ പൂര്‍ണിമയും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

    സാനിയയുടെ യോഗ കണ്ട് ഞെട്ടി ആരാധകര്‍! റബ്ബര്‍ പാലാണോ കുടിക്കുന്നത് എന്ന് കമന്റ്സാനിയയുടെ യോഗ കണ്ട് ഞെട്ടി ആരാധകര്‍! റബ്ബര്‍ പാലാണോ കുടിക്കുന്നത് എന്ന് കമന്റ്

    ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന

    കൊറോണ ബോധവല്‍ക്കരണ പോസ്‌ററുകളുമായും നടന്‍ എപ്പോഴും എത്താറുണ്ട്. അടുത്തിടെ പൃഥ്വിരാജ് ജോര്‍ദാനിലേക്ക് പോവുന്നതിന് മുന്‍പ് കുടുംബവുമായി ഒത്തുകൂടിയതിന്റെ ചിത്രങ്ങളും ഇന്ദ്രജിത്ത് സുകുമാരന്‍ പോസ്റ്റ് ചെയ്തിരുന്നു. ലോക്ക് ഡൗണിന് ശേഷം കൈനിറയെ സിനിമകളാണ് നടന്റെതായി വരാനിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പിന്റെ ചിത്രീകരണം നേരത്തെ അവസാനിച്ചിരുന്നു.

    ബിഗ് ബഡ്ജറ്റ് സിനിമകളുമായി മമ്മൂട്ടിയും മോഹന്‍ലാലും! ഇക്കൊല്ലം എത്തുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ബിഗ് ബഡ്ജറ്റ് സിനിമകളുമായി മമ്മൂട്ടിയും മോഹന്‍ലാലും! ഇക്കൊല്ലം എത്തുന്ന സൂപ്പര്‍താര ചിത്രങ്ങള്‍

    ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ്

    ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ് ഇന്ദ്രജിത്ത് സുകുമാരന്‍ എത്തുന്നത്. കുറുപ്പിന് പുറമെ വടംവലി പ്രമേയമാക്കി ഒരുക്കിയ ആഹാ എന്ന ചിത്രവും നടന്റെതായി വരുന്നുണ്ട്. കൂടാതെ സുഡാനി ഫ്രം നൈജീരിയ്ക്ക് പിന്നാലെ സക്കറിയ സംവിധാനം ചെയ്ത ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലും മുഖ്യവേഷത്തില്‍ നടന്‍ അഭിനയിച്ചിരുന്നു. നടന്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും അവസാന ഘട്ടത്തിലാണുളളത്. അടുത്തിടെ തമിഴില്‍ ജയലളിതയുടെ ബയോപിക്ക് വെബ് സീരിസിലും നടന്‍ അഭിനയിച്ചിരുന്നു. സീരിസില്‍ എംജിആറായിട്ടാണ് നടന്‍ എത്തിയിരുന്നത്.

    Read more about: indrajith sukumaran coronavirus
    English summary
    indrajith sukumaran posted motta look in lock down time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X