ഇന്ദ്രജിത്തിന്റെ 'ആഹാ' ചിത്രീകരണം പൂര്‍ത്തിയായി! റിലീസ് എപ്രിലില്‍
ലൂസിഫറിന്റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഇന്ദ്രജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആഹാ. നവാഗതനായ ബിബിന്‍ പോള്‍ സാമുവലാണ് സിനിമ സംവിധാനം ചെയ്യുന്നത്. വടംവലിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

പാലാ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. കേരളത്തിന്റെ തനതു കായിക വിനോദമായ വടംവലിയുടെ പശ്ചാത്തലത്തില്‍ പ്രണയവും വൈകാരികതയും ഇഴപിന്നിയ പ്രമേയമാണ് ചിത്രത്തിന്റേത്. ശാന്തി ബാലചന്ദ്രനാണ് സിനിമയില്‍ ഇന്ദ്രജിത്തിന്റെ നായിക. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, മേഘ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
ടോബിത് ചിറയത്തിന്റെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ ഒരുക്കുന്നത്. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ഗായിക സയനോര ഫിലിപ്പാണ് സംഗീതമൊരുക്കുന്നത്. അന്‍വര്‍ അലിയും ജുബിത് നംറാടത്തും പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഷിയാദ് കബീര്‍. ശ്യാമേഷാണ് 'ആഹാ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സാ സാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രം എപ്രിലിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications