'കൂടെയുള്ള പുള്ളിക്കാരന്‍ ഇന്ന് ഊതിക്കാച്ചിയ നടനായി മാറിയിരിക്കുന്നു'! വെെറലായി ചിത്രം

By Midhun Raj

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. ഇന്ദ്രജിത്തിന്റെതായി പുറത്തിറങ്ങാറുളള സിനിമകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. സഹനടനായും വില്ലന്‍ വേഷങ്ങളില്‍ നിന്നുമൊക്കെയാണ് നായകനടനായി നടന്‍ ഉയര്‍ന്നത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ ഒരു അഭിനേതാവാകണമെന്ന് ആഗ്രഹിച്ചിരുന്ന താരം കൂടിയായായിരുന്നു ഇന്ദ്രജിത്ത്. അതിനാല്‍ തന്നെ സ്‌കൂളിലെ കലാരംഗത്ത സജീവ സാന്നിദ്ധ്യമായിരുന്നു താരം.

indrajith

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഷേക്‌സ്പിയര്‍ നാടകങ്ങള്‍ കളിച്ച് കൂട്ടുകാരെയും അനിയന്‍ പൃഥ്വിരാജിനെയും പോലും അത്ഭുതപ്പടുത്തിയിരുന്നു നടന്‍. കഴിഞ്ഞ ദിവസം ഇന്ദ്രജിത്ത് സുകുമാരന്റെ സുഹൃത്ത് പങ്കുവെച്ചൊരു പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ഇന്ദ്രജിത്തിനൊപ്പം കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ സഹപാഠിയായിരുന്ന ഗണേഷ് മോഹനാണ് ഒരു കുറിപ്പിനൊപ്പം ചിത്രവും പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ കുട്ടിക്കാലത്തെ കഴിവിനെക്കുറിച്ചുളള ഓര്‍മ്മ പങ്കുവെക്കുകയാണ് സുഹൃത്ത്.

സഹപാഠിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നടനിലേക്കുള്ള ദൂരം - മൈ കര്‍മ്മ മൊമന്റ്

ഒരിക്കല്‍ നടനാകാന്‍ ആഗ്രഹിച്ചു, ഉറപ്പായും നടനെ ആകൂ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്ന ചങ്ങാതിയുമായി ചേര്‍ന്ന് ചില്ലറ നമ്പറുകള്‍ ഒക്കെ ഇട്ട് നടന്നു. അതൊരു കാലം...!

ഇന്നലെ ഓണമൊക്കെയുണ്ട് വീട്ടിലെ പഴയ സാധനങ്ങള്‍ ഒതുക്കി വെക്കുമ്പോള്‍ ഈ ഫോട്ടോ കിട്ടി. പഴയ ഒരു മിമിക്രിയുടെ പോട്ടോ. കണ്ടപ്പോള്‍ വല്ലാത്ത ഒരു സന്തോഷം. കൂടെയുള്ള പുള്ളിക്കാരന്‍ ഇന്ന് ഊതിക്കാച്ചിയ നടനായി മാറീരിക്കുന്നു, ഈയുള്ളവന്‍ നിന്നടത്തു തന്നെ നിന്ന് വിവിധ ജീവിതവേഷങ്ങള്‍ കെട്ടിയാടുന്നു...

'നോം അഭ്രപാളികളില്‍ നടനായില്ലന്നു മാത്രമല്ല, ഇനി ഒരിക്കലും അത് ആകാനും പോണില്ല എന്ന തിരിച്ചറിവുണ്ടായിരിക്കണു!

അതാണ് ഇഷ്ടാ ഈ ,

REALISING YOUR KARMA MOMENT ?എന്നൊക്കെ പറയുന്നത്.

LIFE IS GOOD,YET NOSTALGIA IS A GREATER FEELING.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X