പെരുന്നാള്‍ സമ്മാനവുമായി ഹലാല്‍ ലവ് സ്റ്റോറി ടീം! ഷഹബാസ് അമന്‍ മാജിക്ക് വീണ്ടും! വീഡിയോ
സുഡാനി ഫ്രം നൈജീരിയയുടെ വിജയത്തിന് പിന്നാലെ സക്കറിയയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്‌റ്റോറി. ഇന്ദ്രജിത്ത് സുകുമാരനും ജോജു ജോര്‍ജ്ജുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. പെരുന്നാള്‍ ദിനത്തില്‍ സിനിമയിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഷഹബാസ് അമന്റെ സംഗീതത്തില്‍ ഒരുങ്ങിയ സുന്ദരായവനേ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

മുഹ്‌സിന്‍ പെരാരിയുടെ വരികള്‍ക്ക് സംഗീതത്തിനൊപ്പം പാടിയിരിക്കുന്നതും ഷഹബാസ് അമന്‍ തന്നെയാണ്. റെക്‌സ് വിജയന്റെതാണ് മ്യൂസിക്ക് പ്രൊഡക്ഷന്‍. ഷഹബാസ് അമനൊപ്പം ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറിക്ക് സംഗീതമൊരുക്കുന്നത്. നേരത്തെ ചിത്രീകരണത്തിന് ശേഷം അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് അണിയറ പ്രവര്‍ത്തകര്‍ കടന്നിരുന്നു.
ഇന്ദ്രജിത്തിനും ജോജുവിനുമൊപ്പം സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി, പാര്‍വതി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ആഷിക്ക് അബു, ജെസ്ന അസിം, ഹര്‍ഷാദ് അലി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മുഹ്സിന്‍ പെരാരിയും സക്കറിയയും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അജയ് മേനോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സൈജു ശ്രീധരന്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.
സക്കറിയയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സുഡാനി ഫ്രം നൈജീരിയ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. സൗബിന്‍ ഷാഹിറും സാമുവല്‍ എബിയോളയുമായിരുന്നു ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തിയത്. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിനെ ആസ്പദമാക്കിയായിരുന്നു സംവിധായകന്‍ ചിത്രമൊരുക്കിയത്. തിയ്യേറ്ററുകളില്‍ വിജയമായതിന് പിന്നാലെ നിരവധി അവാര്‍ഡുകളും നേടിയിരുന്നു സുഡാനി ഫ്രം നൈജീരിയ.
കൂടാതെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു സിനിമ. കോഴിക്കോടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് സംവിധായകന്റെ പുതിയ സിനിമ എത്തുന്നത്. സംവിധാനത്തിന് പുറമെ വൈറസ് എന്ന ചിത്രത്തില്‍ അഭിനേതാവായും സക്കറിയ തിളങ്ങിയിരുന്നു.


Click it and Unblock the Notifications