ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഇന്ദ്രജിത്ത്,ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നടന്‍
ലൂസിഫറിലൂടെ മലയാളത്തില്‍ ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയ താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയില്‍ മികച്ച പ്രകടനം തന്നെയാണ് നടന്‍ കാഴ്ചവെച്ചിരുന്നത്. ലൂസിഫറിന് ശേഷം കൈനിറയെ സിനിമകളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. നായകനായും സഹനടനായുമൊക്കെയുളള ഇന്ദ്രജിത്തിന്റെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പ് എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ നടന്‍ എത്തുന്നുണ്ട്. കുറുപ്പിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഉത്തരേന്ത്യയില്‍ വെച്ചാണ് ചിത്രീകരിക്കുന്നത്. കുറുപ്പിന്റെ രണ്ടാം ഷെഡ്യളില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും നടന്‍ കുറിച്ചിരുന്നു.
കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കികൊണ്ടാണ് കുറുപ്പ് അണിയിച്ചൊരുക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പും സംവിധാനം ചെയ്യുന്നത്. സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ദുല്‍ഖറിന്റെ കരിയറിലെ എറ്റവും വലിയ ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്ന് അറിയുന്നു. കേരളത്തിന്റെ ജൂഡീഷ്യല്‍ ചരിത്രത്തിലെ എറ്റവും കാലം നിലനിന്ന ചാക്കോ കേസിലെ പ്രതിയാണ് സുകുമാര കുറുപ്പ്. ജിഷ്ണു ശ്രീകുമാര്‍,ജിതിന്‍ കെ ജോസ് തുടങ്ങിയവരാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കെഎസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് തുടങ്ങിയവര്‍ കുറുപ്പിന്റെ തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നു.


Click it and Unblock the Notifications