ലൂസിഫറിലെ ഗോവര്‍ദ്ധനു ശേഷം മിന്നിത്തിളങ്ങാന്‍ ഇന്ദ്രജിത്ത് സുകുമാരന്‍! വൈറസിന്റെ പോസ്റ്റര്‍ പുറത്ത്

By Midhun Raj

ലൂസിഫറിലൂടെ മലയാളത്തിലേക്ക് ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയ താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി തന്നെയായിരുന്നു ഇന്ദ്രജിത്ത് എത്തിയിരുന്നത്. ചെറിയ വേഷമായിരുന്നിട്ടുകൂടി തന്റെ റോള്‍ ഭംഗിയാക്കാന്‍ നടന് സാധിച്ചിരുന്നു. ലൂസിഫറിലെ ഗോവര്‍ദ്ധന്‍ ഇന്ദ്രജിത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിട്ടാണ് മാറിയിരുന്നത്.

ലൂസിഫറിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിരക്കേറിയ താരമായും ഇന്ദ്രജിത്ത് മാറിയിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതും ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിക്കുന്നതുമായ സിനിമകളാണ് ഇന്ദ്രജിത്തിന്റെതായി വരുന്നത്. നടന്‍ അഭിനയിച്ച വെെറസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

വൈറസ് എന്ന ചിത്രം

വൈറസ് എന്ന ചിത്രം

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസില്‍ ഒരു പ്രധാന കഥാപാത്രമായി ഇന്ദ്രജിത്തും എത്തുന്നുണ്ട്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കോഴിക്കോണ്ടുണ്ടായ നിപ്പ വൈറസ് ബാധയും ആ സമയത്ത് ജനങ്ങള്‍ക്കിടെയിലുണ്ടായ ഭീതിയുമൊക്കായാണ് ചിത്രത്തില്‍ കാണിക്കുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു.

ലൂസിഫറിലെ ഗോവര്‍ദ്ധന് ശേഷം

ലൂസിഫറിലെ ഗോവര്‍ദ്ധന് ശേഷം

ലൂസിഫറിലെ ഗോവര്‍ദ്ധന് ശേഷം ഇന്ദ്രജിത്ത് സുകുമാരന്‍ അവതരിപ്പിക്കുന്ന ശക്തമായൊരു വേഷം തന്നെയായിരിക്കും വൈറസിലുണ്ടാവുക. നടന്റെ കഥാപാത്രം കാണിച്ചുകൊണ്ടുളള പുതിയൊരു ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സംവിധായകന്‍ ആഷിക് അബു തന്നെയായിരുന്നു തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇന്ദ്രജിത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. ഡോ.ബാബുരാജ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് എത്തുന്നത്.

പൂര്‍ണിമയുടെ പോസ്റ്റര്‍

പൂര്‍ണിമയുടെ പോസ്റ്റര്‍

ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. വൈറസ് ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായതിനു പിന്നാലെയാണ് ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകളും ശ്രദ്ധ നേടുന്നത്.

നിപ്പ വൈറസ് രോഗാവസ്ഥ

നിപ്പ വൈറസ് രോഗാവസ്ഥ

കോഴിക്കോട്ടെ ജനങ്ങള്‍ അതീജിവിച്ച നിപ്പ വൈറസ് രോഗാവസ്ഥ സിനിമയില്‍ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്ന ആകാംക്ഷയിലാണ് എല്ലാവരുമുളളത്. രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയാണ് സിനിമയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം മുഹ്സിന്‍ പെരാരിയും വരത്തന്‍ എന്ന സിനിമയ്ക്കു ശേഷം സുഹാസ് ഷറഫ് കൂട്ടുകെട്ടും ചേര്‍ന്നാണ് വൈറസിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

മായാനദിയുടെ വിജയത്തിന് ശേഷമാണ്

മായാനദിയുടെ വിജയത്തിന് ശേഷമാണ്

മായാനദിയുടെ വിജയത്തിന് ശേഷമാണ് ആഷിഖ് അബു പുതിയ സിനിമയുമായി എത്തുന്നത്. നിപ്പ സമയത്ത് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെ പ്രകടനം കാണാനും ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത്, പാര്‍വതി, റിമ, ആസിഫ് അലി, സൗബിന്‍, ഇന്ദ്രന്‍സ്, പൂര്‍ണ്ണിമ, രമ്യ നമ്പീശന്‍, ശ്രീനാഥ് ബാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X