ലൂസിഫറിന്റെ എഡിറ്റര്‍ സംവിധായകനാവുന്നു! നായകനായി ഇന്ദ്രജിത്ത് സുകുമാരന്‍
ലൂസിഫര്‍ എഡിറ്റര്‍ സംജിത് മുഹമ്മദ് ആദ്യമായി സംവിധായ കുപ്പായമണിയുന്ന ചിത്രമാണ് തലനാരിഴ. സിനിമയില്‍ ഇന്ദ്രജിത്ത് സുകുമാരനാണ് നായകവേഷത്തില്‍ എത്തുന്നത്. ലൂസിഫറിന്റെ വന്‍ വിജയത്തിനു പിന്നാലെയാണ് ഈ കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നത്. ഒരു ത്രില്ലര്‍ ചിത്രമാണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.
27 വര്‍ഷങ്ങള്‍ക്കു ശേഷം നടി ജലജ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സിനിമയെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. അതേസമയം ലൂസിഫറിന്‌റെ വലിയ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഇന്ദ്രജിത്ത്. ലൂസിഫറില്‍ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തിയിരുന്നത്.

അനിയന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ഏട്ടന്റെ റോള്‍ ശ്രദ്ധേയമായിരുന്നു. ചെറിയ റോളാണെങ്കിലും തിയ്യേറ്ററുകളില്‍ കൈയ്യടി ലഭിച്ചിരുന്നു ഈ കഥാപാത്രത്തിന്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ്, രാജീവ് രവിയുടെ തുറമുഖം,കിരണ്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന താക്കോല്‍ തുടങ്ങിയവയും ഇന്ദ്രജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.


Click it and Unblock the Notifications











