ഉപയോഗിച്ചിരുന്നത് ഹവായി ചെരുപ്പ്!! സുകുമാരന്റെ ലളിത ജീവിതത്തെ കുറിച്ച് ഇന്ദ്രജിത്ത്
മലയാളികളി പ്രേക്ഷകരുടേയും എക്കലത്തേയും പ്രിയപ്പെട്ട നടനാണ് സുകുമാരൻ. വില്ലൻ, നടൻ എന്നിങ്ങനെ ലഭിക്കുന്ന എല്ലാ വേഷങ്ങളും സുകുമാരന്റെ കയ്യിൽ ഭഭ്രമായിരുന്നു. ഇപ്പോഴിത അച്ഛനെ കുറിച്ചുളള ഓർമ പങ്കുവെച്ച് ഇന്ദ്രജിത്ത്. ഏറ്റവും ലളിതമായ ജീവിത നയിച്ചിരുന്ന ആളാണ് തന്റെ അച്ഛൻ. അതുകൊണ്ട് അദ്ദേഹത്തിന്റെ മരണ ശേഷം അല്ലലറിയാതെ ജീവിക്കാനായതെന്നും ഇന്ദ്രജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അച്ഛൻ മരിക്കുന്ന മരിക്കുന്ന സമയത്ത് തങ്ങൾ സ്കൂളിലാണ് പഠിക്കുന്നത്. ഒരു അംബാസിഡർ കാറിലായിരുന്നു യാത്ര. ഹവായി ചെരുപ്പ് മാത്രമേ ഇടാറുള്ളൂ. തങ്ങൾ പലപ്പോഴും ചോദിക്കും ചെരുപ്പൊന്ന് മാറ്റിക്കൂടെയെന്ന്. അപ്പോള്‍ പറയും, ഹാ ഇതു മതിയെടാ... നാളെ നീ വാങ്ങിച്ചിട്ടോ... അച്ഛന്‍ ആ സമയത്ത് അങ്ങനെ ജീവിച്ചത് കൊണ്ടാകാം.
എന്ത് തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള ആളായിരുന്നു അച്ഛൻ. എന്നെ സംബന്ധിച്ച് എന്ത് സംശയം തീര്‍ക്കാനും അച്ഛന്‍ ഉണ്ടായിരുന്നു. അച്ഛന്‍. നല്ല വിവരമുള്ള ഒരാള്‍. അച്ഛന്റെ പുസ്തകശേഖരം എന്ത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കാനുള്ള ഒരു അറിവ് ഉണ്ടാക്കിയിരുന്നു. കുഞ്ഞുങ്ങളായിരുന്ന ഞങ്ങള്‍ക്ക് അത് മനസ്സിലാക്കി തരാനുള്ള കഴിവും ഉണ്ടായിരുന്നു.


Click it and Unblock the Notifications











