അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതില്‍ വലിയ സന്തോഷം! മനസ് തുറന്ന് ഇന്ദ്രജിത്ത് സുകുമാരന്‍

By Midhun

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറിനായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലാലേട്ടനും പൃഥ്വിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നത്. ഏറെനാള്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം അടുത്തിടെയായിരുന്നു തുടങ്ങിയിരുന്നത്.

ലൂസിഫറിന്റെ ഷൂട്ടിംഗ് തലസ്ഥാനത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകാര്യതയായിരന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭത്തില്‍ ഏട്ടന്‍ ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ലൂസിഫറില്‍ അഭിനയിച്ചതിന്റെ സന്തോഷം ഇന്ദ്രജിത്ത് പങ്കുവെച്ചിരുന്നു.

ലൂസിഫറിന്‌റെ വരവ്

ലൂസിഫറിന്‌റെ വരവ്

മുരളി ഗോപി തിരക്കഥയെഴുതിയിരിക്കുന്ന ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് പൃഥ്വിരാജ് അണിയിച്ചൊരുക്കുന്നത്. പൃഥ്വിയുടെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി എത്തുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് ലാലേട്ടന്‍ എത്തുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്.

ചിത്രീകരണം പുരോഗമിക്കുന്നു

ചിത്രീകരണം പുരോഗമിക്കുന്നു

തിരുവനന്തപുരത്താണ് ലൂസിഫറിന്റെ ചിത്രീകരണം നടക്കുന്നത്. തലസ്ഥാന നഗരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രളയക്കെടുതി കാരണം കുറച്ചുദിവസം ഷൂട്ടിംഗ് നിര്‍ത്തിവൈച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചിരുന്നു,ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം തന്നെയും ലൂസിഫറിന്റെ ലൊക്കേഷനിലേക്ക് എത്തിയിരുന്നു,

അനിയന്റെ ചിത്രത്തില്‍ ഏട്ടനും

അനിയന്റെ ചിത്രത്തില്‍ ഏട്ടനും

ലൂസിഫറില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് ഇന്ദ്രജിത്ത് സുകുമാരന്‍ എത്തുന്നത്. ലാലേട്ടനും ടൊവിനോയ്ക്കും ഒപ്പം ഇന്ദ്രജിത്തും കൂടി ചേരുന്നതോടെ ആരാധകരുടെ പ്രതീക്ഷകള്‍ കൂടിയിരിക്കുകയാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ലൂസിഫറില്‍ അഭിനയിച്ച അനുഭവം ഇന്ദ്രജിത്ത് പങ്കുവെച്ചിരുന്നത്. അനുജന്റെ സംവിധാനത്തില്‍ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ നിന്ന അനുഭവമാണ് ഇന്ദ്രജിത്ത് പങ്കുവെച്ചത്.

ഇന്ദ്രജിത്ത് പറഞ്ഞത്

ഇന്ദ്രജിത്ത് പറഞ്ഞത്

ജീവിതത്തില്‍ എറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നാണ് ഇന്ദ്രജിത്ത് സുകുമാരന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതിന്റെ വലിയ സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് മാതൃഭൂമിയുമായുളള അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

ഇന്ദ്രജിത്തിനൊപ്പം യുവതാരം ടൊവിനോ തോമസും ലൂസിഫറില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ ലാലേട്ടന്റെ നായികയായി എത്തുന്നത്. ബി ഉണ്ണികൃഷ്ണന്റെ വില്ലന്‍ എന്ന ചിത്രത്തിനു ശേഷം മഞ്ജു വാര്യര്‍ ലാലേട്ടന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ ലാലേട്ടന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. ഇവര്‍ക്കു പുറമെ സായികുമാര്‍,സുനില്‍ സുഗത,ഫാസില്‍,സാനിയ അയ്യപ്പന്‍,താരാ കല്ല്യാണ്‍,മാലാ പാര്‍വ്വതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബിഗ് ബഡ്ജറ്റ് ചിത്രം

ബിഗ് ബഡ്ജറ്റ് ചിത്രം

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്മ്മിക്കുന്നത്. ഇത്തവണയും ബിഗ് ബഡ്ജറ്റിലാണ് മോഹന്‍ലാല്‍ ചിത്രം ആന്റണി നിര്‍മ്മിക്കുന്നത്. ലാലേട്ടന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഒടിയന്‍ നിര്‍മ്മിച്ചതും ആന്റണി പെരുമ്പാവൂര്‍ തന്നെയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X