യാദൃശ്ചികമായി ഇന്ദ്രജിത്ത് സൂര്യയെ കണ്ടപ്പോള്‍
കഴിഞ്ഞ ദിവസം ഇന്ദ്രജിത്തും തമിഴ് നടന്‍ സൂര്യയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടപ്പോള്‍, ഇതെപ്പോ സംഭവിച്ചു എന്നൊരു കൗതുകമുണ്ടായിരുന്നു. സൂര്യയുടെ അടുത്ത ചിത്രത്തില്‍ ജയറാം ഉണ്ടെന്നല്ലേ കേട്ടത്, ഇന്ദ്രജിത്തും ഉണ്ടോ എന്നായിരുന്നു സന്ദേഹം.
സൂര്യ മലയാളത്തിലെത്തിയോ എന്ന കണ്‍ഫ്യൂഷനും ഇല്ലാത്തവരില്ല. എന്നാല്‍ ഇതൊന്നുമല്ല കഥ. ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ഇരുവരും യാദൃശ്ചികമായി കണ്ടുമുട്ടിയത്. രണ്ടുപേരുടെയും സിനിമയുടെ ലൊക്കേഷന്‍ ഒരേ സ്ഥലത്തു തന്നെയായിരുന്നു.

അപ്പോള്‍ തന്നെ സൂര്യയെ ചേര്‍ത്തു നിര്‍ത്തി ഇന്ദ്രജിത്ത് ഒരു ഫോട്ടോ എടുത്തു. അത് ഫേസ്ബുക്കില്‍ പോസ്റ്റുകയും ചെയ്തു. വ്യത്യസ്തമായ രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടി ഒരു ലൊക്കേഷനിലെത്തിയപ്പോള്‍ എന്നതാണ് ഫോട്ടോയുടെ ക്യാപ്ഷന്‍.
323 പേര്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് ഇരുപത്തിനാലായിരത്തിലധികം ലൈക്കുകള്‍ ഇതുവരെ ലഭിച്ചു. രണ്ടു പേര്‍ക്കും ഒരേ മുഖഛായയാണെന്നാണ് കമന്റടിച്ച ഭൂരിഭാഗം ആള്‍ക്കാരുടെയും അഭിപ്രായം.


Click it and Unblock the Notifications