ഇന്ദ്രജിത്ത് സംവിധായകനായി
സംവിധായന് അസുഖമായാല്‍ പിന്നീട് സംവിധാന ചുമതല ഏറ്റെടുക്കുക സഹസംവിധായകരായിരിക്കും. എന്നാല്‍ എയ്ഞ്ചല്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജീന്‍ മാര്‍ക്കോസിന് അസുഖം വന്ന് കിടപ്പിലായപ്പോള്‍ സംവിധാന ചുമതല ഏറ്റെടുത്തത് നായകനായ ഇന്ദ്രജിത്ത് ആയിരുന്നു. സ്വന്തമായൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ആഗ്രഹവുമായി നടക്കുന്ന ഇന്ദ്രജിത്ത് സംവിധായകന് അസുഖമായപ്പോള്‍ സ്വന്തം താല്‍പര്യത്തില്‍ ചുമതല ഏറ്റെടുക്കുകയായിരുന്നു. ചിത്രാഞ്ജലിയിലും കിന്‍ഫ്രയുമിലുമുള്ള ഭാഗങ്ങളാണ് ഇന്ദ്രന്‍ ചിത്രീകരിച്ചത്.
തമിഴ് താരം ലക്ഷ്മിചന്ദ്രമൗലിയാണ് എയ്ഞ്ചലിലെ നായിക. ജോയി മാത്യു, ദിനേശ് പണിക്കര്‍, ആശാ ശരത്, പ്രേംപ്രകാശ് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

ഇതുവരെ എഴുപത്തഞ്ചു ചിത്രങ്ങളാണ് ഇന്ദ്രജിത്ത് അഭിനയിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. നൂറുചിത്രമാവുമ്പോഴേക്കും സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം. അതിനുള്ള തയാറെടുപ്പിലാണ് ഇന്ദ്രനിപ്പോള്‍.
സഹോദരന്‍ പൃഥ്വിരാജും സംവിധാനമോഹവുമായിട്ടാണു നടക്കുന്നത്. അതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. മലയാളത്തിലെ രണ്ടു പ്രമുഖ സംവിധാകരായി മാറുമോ ഈ സഹോദരങ്ങള്‍


Click it and Unblock the Notifications











