ഇന്ദ്രജിത്ത് ഒരു നിഷ്കളങ്കന്‍?

By Staff

അഭിനയശേഷി വെളിപ്പെടുത്തുന്ന പല നല്ല കഥാപാത്രങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ദ്രജിത്തിന് നായകവേഷം ലഭിച്ചത് വിരളമായാണ്. ദീപങ്ങള്‍ സാക്ഷി പോലുള്ള ചിത്രങ്ങളിലെ നായകവേഷം ഒട്ടും ശ്രദ്ധിക്കപ്പെട്ടുമില്ല.

ഇന്ദ്രജിത്തിനെ സിനിമയിലേക്ക് കൊണ്ടുവന്നത് വിനയനാണ്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചാണ് ഇന്ദ്രജിത്ത് സിനിമയിലെത്തുന്നത്. ഇന്ദ്രജിത്തിനെ വില്ലനായി സിനിമയില്‍ കൊണ്ടുവന്ന വിനയന്‍ ഇപ്പോള്‍ ഇന്ദ്രജിത്തിനെ നായകനാക്കുകാണ്.

വിനയന്‍ സംവിധാനം ചെയ്യുന്ന 'ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍?' എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് നായകനാവുന്നത്. ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് വിനയന്‍ ഈ ചിത്രത്തില്‍ പറയുന്നത്. ജയസൂര്യയും മണിക്കുട്ടനുമാണ് മറ്റ് രണ്ട് നായകന്‍മാര്‍. ജികെ എന്ന കഥാപാത്രത്തെ ജയസൂര്യയും അലക്സ് എന്ന കഥാപാത്രത്തെ മണിക്കുട്ടനും അവതരിപ്പിക്കുന്നു.

നിവേദ്യത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാമയാണ് ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കനിലെ നായിക. ബാല, ജഗതി ശ്രീകുമാര്‍, സായികുമാര്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, ഇന്ദ്രന്‍സ്, സുരാജ് വെ‍ഞ്ഞാറമ്മൂട് എന്നീ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X