മോഹന്‍ലാലും ഇന്ദ്രജിത്തും തമ്മില്‍ അധികമാരുമറിയാത്ത ഒരു ബന്ധം?
മോഹന്‍ലാലും ഇന്ദ്രജിത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? കാഴ്ചയിലെങ്കിലും? എവിടെയെങ്കിലും ഉണ്ടായിരിക്കാം. അതാണല്ലോ, ഒരു സിനിമയില്‍ മോഹന്‍ലാലിന്റെ ബാല്യ കാലം ഇന്ദ്രജിത്ത് അഭിനയിച്ചത്. അതേത് സിനിമ എന്നല്ലേ ചോദ്യം. വ്യക്തമാക്കാം.
സുകുമാരന്റെയും മകല്ലികയുടെയും മൂത്ത പുത്രന്‍ ഇന്ദ്രജിത്ത് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത് ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണെന്നാണ് പലരുടെയും ധാരണം. അതങ്ങനെ തന്നെയിരിക്കട്ടെ, അങ്ങനെ അല്ലന്നല്ല.

ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രം മുതിര്‍ന്നപ്പോള്‍ ഇന്ദ്രജിത്ത് ആദ്യമായി അഭിനയിച്ച ചിത്രമാണ്. അല്ലെങ്കില്‍ ഇന്ദ്രജിത്തിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ ചിത്രം. അതിന് മുമ്പ് മോഹന്‍ലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ പടയണി എന്ന ചിത്രത്തില്‍ ഇന്ദ്രിജിത്ത് അഭിനയിച്ചിട്ടുണ്ട്.
ടി എസ് മോഹന്‍ സംവിധാനം ചെയ്ത്, 1986 ല്‍ പുറത്തിറങ്ങിയ പടയണി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശ് എന്ന കഥാപാത്രത്തിന്റെ ബാല്യ അവതരിപ്പിച്ചത് ഇന്ദ്രജിത്താണ്.


Click it and Unblock the Notifications