twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ദ്രന്‍സ് ചാര്‍ളി ചാപ്ലിനാകുന്നു

    By Aswathi
    |

    ലോകസിനിമയുടെ അത്ഭുതമായ ചാര്‍ളി ചാപ്ലിന്‍ വെള്ളിത്തിരയിലേക്ക് വന്നതിന്റെ നൂറാം വാര്‍ഷികം അഘോഷിക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ആദരവിന്റെ സൂചകമായി ഒരു മലയാള സിനിമ ഒരുങ്ങുന്നു. ബുദ്ധന്‍ ചിരിക്കുന്നു എന്ന പേരില്‍ ആര്‍ ശരത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സാണ് ചാപ്ലിന്റെ വേഷമിടുന്നത്.

    മലയാള സിനിമയുലെ ഒരു ഹാസ്യനടന്റെ അനുഭവങ്ങളിലൂടെയാണ സിനിമ വളരുന്നത്. ചാപ്ലിന്റെ ജീവിതമല്ല സിനിമ അവതരിപ്പിക്കുന്നത്. പകരം ആ ജീവിതത്തിന്റെ നിഴലില്‍ ഇന്ദ്രന്‍സ് ഇന്ദ്രഗുപ്തന്‍ എന്ന കഥാപാത്രത്തെ കാണിച്ചു തരികയാണ്. ചാപ്ലിനാകാന്‍ ആഗ്രഹിക്കുന്ന ഒരു ഹാസ്യനടന് ഒടുവില്‍ അതാകാന്‍ സാധിക്കുന്നു. ശരത്തിന്റെ ശീലാബതി എന്ന ചിത്രത്തിലും ഇന്ദ്രന്‍സിന് ഒരു പ്രധാന വേഷം തന്നെ നല്‍കിയിരുന്നു.

    Budhan Chirikkunnu

    അടൂര്‍ ഗോപാലകൃഷ്ണന്റേതടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും, ചെറുതും വലുതുമായി ഒത്തിരി വേഷങ്ങള്‍ സിനിമയില്‍ ചെയ്‌തെങ്കിലംു ആര്‍ ശരത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാര്‍ളി ചാപ്ലിനായി അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇന്ദ്രന്‍സ്. 1914 മുതല്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ ചാപ്ലിന് താന്‍ നല്‍കുന്ന ഒരാദരവാണ് ഇതെന്ന് ശരത്ത് പറഞ്ഞു.

    ശരത്ത് തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനെ കൂടാതെ നെടുമുടി വേണു, ജഗദീഷ്, പി ബാലചന്ദ്രന്‍, പ്രവീണ, ആശ ശരത്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ശാസ്താം കോടട്ടയിലും കൊല്ലത്തുവച്ച് ചിത്രീകരിക്കുന്ന ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുന്നത് ചാര്‍ളി ചാപ്ലിന്റെ ഫൗണ്ടേഷന് മുമ്പിലാകും. പ്രഭാവര്‍മയുടെ വരികള്‍ക്ക് ജി വേണു ഗോപാല്‍ ഈണം പകരുന്നു.

    English summary
    Indrans playing as Charlie Chaplin in Budhan Chirikkunnu by R Sharath.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X